Monday, April 30, 2018

Melle melle song lyrics | Kadha paranja kadha movie song lyrics | 2018

Film - Kadha Paranja Kadha
Song - Melle Melle - മെല്ലെ മെല്ലെ

Music - Jaison J Nair
Lyrics - Dr. Lakshmi Gupthan
Singer - Vijay Yesudas

മെല്ലെ മെല്ലെ മെല്ലെതൊടും മനമിതിൽ....
പഴയൊരു സ്നേഹ സാന്ത്വനം....
മിഴികളെ ആർദ്രമാക്കവേ....
സഖീ ......................................
മെല്ലെ മെല്ലെ മെല്ലെതൊടും....

വെൺനുരയായ് തഴുകും തിരയേ ...
അഴലിനെ മായ്ക്കുമോ ആലോലമായ്....
ഈ വനിയിൽ വിരിയും മലരേ.....
കനവിതിലുതിരുമോ സ്വരരാഗമായ്.....
ഓർമകളിൽ ഒഴുകീ  വരുമോ.....
എന്നരികിൽ നീ സ്വപ്നതീരം തേടീ ...
തുണയായ് വരൂ സഖിയേ....
മെല്ലെ മെല്ലെ മെല്ലെതൊടും...

ആതിരകൾ വരുമോ ഇതിലേ....
വെൺനിര തൂകുമോ വിണ്ണോളവും ...
ആരതികൾ ഉഴിയാമഴകേ ....
മരമായ്  തെളിയുമോ നിറസന്ധ്യയിൽ....
ശ്രീലകമേ ജപമായ് നിറയേ....
നിന്നരികിൽ ഞാൻ കൺവിളക്കായ്  മാറി...
അതിലിന്നു നാം എരിയും.....

മെല്ലെ മെല്ലെ മെല്ലെതൊടും മനമിതിൽ...
പഴയൊരു സ്നേഹ സാന്ത്വനം...
മിഴികളെ ആർദ്രമാക്കവേ.....
സഖീ ......................................
മെല്ലെ മെല്ലെ മെല്ലെതൊടും....

Orumozhi Orumozhi song lyrics | Ira Malayalam Movie song lyrics | 2018



Film - Ira - ഇര
Song - Orumozhi Orumozhi- ഒരു മൊഴി ഒരു മൊഴി

Music - Gopi Sundar
Lyrics - Hari Narayanan
Singers - Vijay Yesudas & Mridula Warrier

ഒരു മൊഴി ഒരു മൊഴി പറയാം....
ഉരുകിയ മനമിനി തഴുകാം....
മിഴികളിലൊരു ചിരി എഴുതാം...
വഴികളിൽ തണൽ മരമാകാം....( Male)

ഇരുകോണിൽ നിന്നും....
ഇല പോലെ നമ്മൾ.. .
തെളിനീരിൽ മെല്ലേ .....(Female )

അലകളിലൊഴുകി വന്നിനിയരികേ...  (M & F )

ഒരു മൊഴി ഒരു മൊഴി പറയാം....
ഉരുകിയ മനമിനി തഴുകാം.....
മിഴികളിലൊരു ചിരി എഴുതാം.....
വഴികളിൽ തണൽ മരമാകാം.....

പുലരൊളിയുടെ പുടവകളിയണ്
വനനിരയുടെ താഴ്വാരം.......( Male)

ഒരു കിളിയുടെ ചിറകടി നിറയണ്  
മധുരിതമിരു  കാതോരം .....(Female )

മൂവന്തിയോളം നീ ഒരുമിച്ചു കൂടെ ....( Male)

ജീവൻറെ ഉൾപൂവിൽ നറുമഞ്ഞു പോലെ ....(Female )

പറയാനാകാതെ അകതാരിൽ താനേ..
നിറയുന്നു എന്തോ .....( Male)

ഇരുവരും ഒരുമൊഴി തിരയുകയോ ....(M & F )

ഒരു മൊഴി ഒരു മൊഴി പറയാം.....
ഉരുകിയ മനമിനി തഴുകാം.....
മിഴികളിലൊരു ചിരി എഴുതാം.....
വഴികളിൽ തണൽ മരമാകാം .....

വനനദിയുടെ പുതിയൊരു കരവരെ
സ്വയമൊഴുകുകയല്ലേ നാം....  (Female)

മിഴിയൊടു മിഴി തുഴയണ വഴികളിൽ
കനവുകളുടെ ചങ്ങാടം .......( Male)

ഏകാന്തമീയെന്റെ ഉയിരിന്റെയാഴം... (Female)

താനേ തൊടുന്നു നീ മഴതുള്ളി പോലെ.. ( Male)

മൊഴിയേക്കാളേറെ മധുവാകും മൗനം...
ഇരവാകും നേരം .....(Female)

ഇരുമനം എരിയുമിതോരു കനലായ് ....(M & F )

ഒരു മൊഴി ഒരു മൊഴി പറയാം
ഉരുകിയ  മനമിനി തഴുകാം
മിഴികളിലൊരു ചിരി എഴുതാം
വഴികളിൽ തണൽ മരമാകാം ...( Male)

ഇരുകോണിൽ നിന്നും...
ഇല പോലെ നമ്മൾ....
തെളിനീരിൽ മെല്ലേ (Female )

അലകളിലൊഴുകി വന്നിനിയരികെ (M & F )

Saturday, April 28, 2018

Maanathe Kanalaali Song Lyrics | Theevandi Malayalam movie Song Lyrics | 2018


Film - Theevandi - തീവണ്ടി 
Song - Maanathe Kanalaali - മാനത്തെ കനലാളി

Singer - K.S Harishankar & Shreya Ghoshal
Music - Kailas Menon
Lyrics - Engadiyoor Chandrasekharan & Harinarayan


മാനത്തെ കനലാളി പുലരി പിറന്നേ.. 
താഴത്തെ കളമാകെ ചിറകു വിരിച്ചേ... 
കരുകപ്പുല്‍ കൊമ്പിന്‍ നാമ്പില്‍ മൂത്തു കൊരുത്തേ.. 
കനവെറിയണ കണ്ണാലെ ഗ്രാമമുണര്‍ന്നേ..
ഈ നാടിന്‍ കഥ പറയാനായി വന്നോരുണ്ടേ.... 
പുളിനാടിന്‍ നാഡിമിടിപ്പ് അറിഞ്ഞോരുണ്ടേ...
പടവെട്ടാന്‍ കച്ചയോരുക്കി നിരന്നോരുണ്ടേ... 
തടയില്ലാതങ്ങനെ ഇങ്ങനെ പാഞ്ഞോരുണ്ടേ.... 
തുതുതൂ.....തുതുതൂ...തുതുതൂ

കാണാത്തൊരു കാറ്റു പറഞ്ഞേ... 
കേട്ടോരും ഏറ്റു പറഞ്ഞേ ....
നേരെല്ലാം പോയി മറഞ്ഞേ ....
കാലം കലികാലമറിഞ്ഞേ....

നല്ലവനായ് പകല് ചമഞ്ഞു നടന്നേ നാടാകെ... 
വല്ലഭനും പുല്ലും ആയുധമെന്നും കണ്ടേ.. 
പോയ്ക്കാലില്‍ പൊങ്ങി നടന്നേ... 
പൊയ് മുഖവും വച്ചു കളിച്ചേ ....
വാലിന്നു പകരം നല്ലൊരു ആല്‍മരവും നട്ടേ.. 
ഞാനെന്നൊരു മേനി നടിച്ചു നടക്കുന്നോരെല്ലാരും...
താന്‍ കുത്തിയ കുഴിയില്‍ വീണേ തന്നത്താനാനേയ്....
താരാര താരാരര താരരതാ ....
താരാര താരാരര താരരരാ..... 

നേരെല്ലാം പോയി മറഞ്ഞേ കാലം കലികാലമറിഞ്ഞേ...

മാനത്തെ കനലാളി പുലരി പിറന്നേ... 
താഴത്തെ കളമാകെ ചിറകു വിരിച്ചേ.... 
കരുകപ്പുല്‍ കൊമ്പിന്‍ നാമ്പില്‍ മൂത്തു കൊരുത്തെ.... 
കനവെറിയണ കണ്ണാലെ ഗ്രാമമുണര്‍ന്നേ....
ഈ നാടിന്‍ കഥ പറയാനായി വന്നോരുണ്ടേ.... 
പുളിനാടിന്‍ നാഡിമിടിപ്പ് അറിഞ്ഞോരുണ്ടേ....
പടവെട്ടാന്‍ കച്ചയൊരുക്കി നിരന്നോരുണ്ടേ .....
തടയില്ലാതങ്ങനെ ഇങ്ങനെ പാഞ്ഞോരുണ്ടേ... 
തുതുതൂ.....തുതുതൂ...തുതുതൂ
തുതുതൂ.....തുതുതൂ...തുതുതൂ

കാണാത്തൊരു കാറ്റു പറഞ്ഞേ കേട്ടോരും ഏറ്റു പറഞ്ഞേ ....
നേരെല്ലാം പോയി മറഞ്ഞേ കാലം കലികാലമറിഞ്ഞേ.....



Friday, April 27, 2018

Jeevamshamayi thaane song lyrics | Theevandi Malayalam Movie| 2018

Film - Theevandi - തീവണ്ടി 
Song - Jeevamshamayi - ജീവാംശമായ്

Singer - K.S Harishankar & Shreya Ghoshal

Music - Kailas Menon
Lyrics - Engadiyoor Chandrasekharan & Harinarayan

ജീവാംശമായ് താനേ നീ എന്നില്‍ 
കാലങ്ങള്‍ മുന്നേ വന്നൂ...... 
ആത്മാവിനുള്ളില്‍ ഈറന്‍ തൂ മഞ്ഞായ്‌ 
തോരാതെ  പെയ്തു നീയേ..... 
പൂവാടി തേടി പറന്നു നടന്ന ശലഭമായ് നിന്‍ 
കാല്‍പ്പാടു തേടീ അലഞ്ഞു ഞാന്‍.... 
ആരാരും കാണാ മനസ്സിന്‍ ചിറകില്‍ ഒളിച്ച മോഹം 
പൊന്‍ പീലിയായി വളര്‍ന്നിതാ... 
മഴ പോലെ എന്നില്‍ പൊഴിയുന്നു 
നേര്‍ത്ത വെയിലായ് വന്നു മിഴിയില്‍ തൊടുന്നു 
പതിവായ്‌..... നിന്നനുരാഗം.... 
ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചില്‍ 
നിള പോലെ കൊഞ്ചി ഒഴുകുന്നിതെന്നും 
അഴകേ..... ഈ അനുരാഗം....... (Male)

മിന്നും കിനാവിന്‍ തിരിയായെന്‍ മിഴിയില്‍ 
ദിനം കാത്തുവേയ്ക്കാം അണയാതെ നിന്നെ ഞാന്‍..... 
ഇട നെഞ്ചിനുള്ളിലേ ......ചുടു ശ്വാസമായ് ഞാന്‍...... 
ഇഴ ചേര്‍ത്തു വെച്ചിടാം വിലോലമായ്...... (Female)

ഓരോ രാവും പകലുകളായിതാ......
ഓരോ നോവും മധുരിതമായിതാ....... 
നിറമേഴിന്‍ ചിരിയോടെ..... ഒളിമായാ മഴവില്ലായ്‌...... 
ഇനിയെന്‍ വാനില്‍ തിളങ്ങി നീയേ..... (Male)

മഴ പോലെ എന്നില്‍ പൊഴിയുന്നു 
നേര്‍ത്ത വെയിലായ് വന്നു മിഴിയില്‍ തൊടുന്നു 
പതിവായ്‌ ....നിന്നനുരാഗം...... (Female)

ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചില്‍ 
നിള പോലെ കൊഞ്ചി ഒഴുകുന്നിതെന്നും 
അഴകേ....... ഈ അനുരാഗം....... (Male)

ജീവാംശമായ് താനേ നീ എന്നില്‍..... 
കാലങ്ങള്‍ മുന്നേ വന്നൂ....(Female)

ജനല്‍പ്പടിമേലെ..... ചുമരുകളാകെ.... 
വിരലാല്‍ നിന്നെ എഴുതീ..... 
ഇടവഴിയാകെ..... അലഞ്ഞൊരു കാറ്റില്‍... 
നീയാം ഗന്ധം തേടീ..... (Female)

ഓരോ...... വാക്കില്‍ ഒരു നദിയായ് നീ..... 
ഓരോ...... നോക്കില്‍ ഒരു നിലവായ് നീ..... 
തിര പാടും കടലാകും തളിരോമല്‍ മിഴിയാഴം 
തിരയുന്നു എന്‍ മനസ്സുമെല്ലേ ...... (Male)

ജീവാംശമായ് താനേ നീ എന്നില്‍ 
കാലങ്ങള്‍ മുന്നേ വന്നൂ...... 
ആത്മാവിനുള്ളില്‍ ഈറന്‍ തൂ മഞ്ഞായ്‌ 
തോരാതെ  പെയ്തു നീയേ.....  (Female)

പൂവാടി തേടി പറന്നു നടന്ന ശലഭമായ് നിന്‍ 
കാല്‍പ്പാടു തേടീ അലഞ്ഞു ഞാന്‍.... (Male)

ആരാരും കാണാ മനസ്സിന്‍ ചിറകില്‍ ഒളിച്ച മോഹം 
പൊന്‍ പീലിയായി വളര്‍ന്നിതാ... (Female)

മഴ പോലെ എന്നില്‍ പൊഴിയുന്നു 
നേര്‍ത്ത വെയിലായ് വന്നു മിഴിയില്‍ തൊടുന്നു 
പതിവായ്‌..... നിന്നനുരാഗം..... 
ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചില്‍ 
നിള പോലെ കൊഞ്ചി ഒഴുകുന്നിതെന്നും 
അഴകേ..... ഈ അനുരാഗം....... (Male&Female)

Ponnane Ponnane - Thaa Thinnam Song Lyrics | Theevandi Malayalam Movie Song Lyrics | 2018


Film - Theevandi - തീവണ്ടി 
Song - Ponnane Ponnane | Thaa Thinnam - പോന്നാണേ പോന്നാണേ | താ തിന്നം

Singer - Job Kurian

Music - Kailas Menon
Lyrics - Engadiyoor Chandrasekharan & Harinarayan

പോന്നാണേ പോന്നാണേ പൂക്കള് വിരിയണ മണ്ണ്

കണ്ണാണേ കണിയാണേ നാമ്പുകള്‍ ഉയരണ മണ്ണ്
മഞ്ഞുരുകണ മാമല മേലേ കുളിരാലെ തേടി വരുന്നുണ്ടേ....... 
കനലെരിയണ മനമാകെ തളിര്‍ തെന്നല്‍ വീശി വരുന്നുണ്ടേ..... 

താ തിന്നം താനാ തിന്നം താനാ തിന്നം താനാ തക തക (4)

 താ ...........

പോന്നാണേ പോന്നാണേ പൂക്കള് വിരിയണ മണ്ണ്

കണ്ണാണേ കണിയാണേ നാമ്പുകള്‍ ഉയരണ മണ്ണ്
മഞ്ഞുരുകണ മാമല മേലേ കുളിരാലെ തേടി വരുന്നുണ്ടേ.... 
കനലെരിയണ മനമാകെ തളിര്‍ തെന്നല്‍ വീശി വരുന്നുണ്ടേ...... 

താ തിന്നം താനാ തിന്നം താനാ തിന്നം താനാ തക തക (4)

 താ ...........

കതിരാടും വയല്‍ നീളെ തുയില്‍ പാടി കിളി വന്നേ 

കിനാവിന്‍ ചിറകേറാന്‍ നിറവാലെ വന്നാട്ടേ 
തിര പാടും കടലാകെ നിരനിരയായി ഞൊറിയിട്ട്
നിലാവിന്‍ ഒളിയാലെ അകതാരില്‍ അണയുന്നേ
വഴിനീളെ വരവായി നിഴലാട്ടോം കുഴലൂത്തും 
ആരിത് പാടണ് ആരിത് കൊട്ടണ് കാരണമേന്താവോ
നെഞ്ചിന്‍റെ താളം തുടിമേളം മറ ഉയരുമ്പോള്‍ 
പാരാകെ പുതുമ പുതുമ പുലര്‍ന്നല്ലോ.......

താ തിന്നം താനാ തിന്നം താനാ തിന്നം താനാ തക തക (4)

 താ ...........

പോന്നാണേ പോന്നാണേ പൂക്കള് വിരിയണ മണ്ണ്

കണ്ണാണേ കണിയാണേ നാമ്പുകള്‍ ഉയരണ മണ്ണ്
മഞ്ഞുരുകണ മാമല മേലേ കുളിരാലെ തേടി വരുന്നുണ്ടേ 
കനലെരിയണ മനമാകെ തളിര്‍ തെന്നല്‍ വീശി വരുന്നുണ്ടേ 

താ തിന്നം താനാ തിന്നം താനാ തിന്നം താനാ തക തക (8)

 താ ...........


Thursday, April 26, 2018

Etho Vazhitharayil Song Lyrics | Chanakya Thanthram | Malayalam Movie | 2018


Movie - Chanakya Thanthram 
Song - Etho Vazhitharayil 

Singers - Unni Mukundan & Tessa Chavara 
Music  - Shan Rahman 
Lyrics - Kaithapram 


ഏതോ...വഴിത്താരയിൽ .....
അന്നാദ്യമായ് കണ്ടനാൾ.... 
ആദ്യാനുരാഗങ്ങളോ..... 
അനുരാഗ സംഗീതമായ്..... 
മഴനീർ തുള്ളികളായ് കാറ്റിൻ തൂവലുകൾ..... 
മഴവില്ലിൻ കിനാ തോണിയിൽ..... 
പൂവിൻ ഇതളുകളിൽ കാണും വർണ്ണ തുള്ളികളിൽ..... 
നീലാകാശ മേലാപ്പുകൾ ....(Male ).....

ഏതോ...വഴിത്താരയിൽ ....
(ഏതോ...വഴിത്താരയിൽ -Female )
അന്നാദ്യമായ് കണ്ടനാൾ.... 
(അന്നാദ്യമായ് കണ്ടനാൾ - Female )
ആദ്യാനുരാഗങ്ങളോ..... 
(ആദ്യാനുരാഗങ്ങളോ -Female )
അനുരാഗ സംഗീതമായ് ....

ഏതോ മായാ ജാലം പോലെ നീ..... 
മായച്ചെപ്പിൻ മുത്തായ്‌ മാറും ഞാൻ..... 
ഉള്ളിൻ ഉള്ളിൽ കുളിരായ് പെയ്തു നീ...... 
ഉള്ളം തുള്ളും സ്വപ്നം കണ്ടു ഞാൻ (Female ).......

കാറ്റിനോടും കടലിനോടും നിങ്ങളിന്നും ചൊന്നതെന്തേ...... 
പൂവിനോടീ  തുമ്പി പാടും പൂന്തേൻ പാട്ടുകളോ (Male )

കാറ്റിനോടും കടലിനോടും നിങ്ങളിന്നും ചൊന്നതെന്തേ.... 
പൂവിനോടീ  തുമ്പി പാടും പൂന്തേൻ പാട്ടുകളോ.... (Male & Female )

ഇടനെഞ്ചിൻ തുടിപ്പാണ് നീ..... (Male )
ഇനിയെന്നും നിനക്കാണ് ഞാൻ...... (Female )

ഏതോ...വഴിത്താരയിൽ (Male )
അന്നാദ്യമായ് കണ്ടനാൾ (Female )
ആദ്യാനുരാഗങ്ങളോ (Male )
അനുരാഗ സംഗീതമായ് (Female )

മഴനീർ തുള്ളികളായ് കാറ്റിൻ തൂവലുകൾ 
മഴവില്ലിൻ കിനാ തോണിയിൽ (Male )

പൂവിൻ ഇതളുകളിൽ കാണും വർണ്ണ തുള്ളികളിൽ 
നീലാകാശ മേലാപ്പുകൾ ....(Female )

ഏതോ...വഴിത്താരയിൽ 
(ഏതോ...വഴിത്താരയിൽ -Female )
അന്നാദ്യമായ് കണ്ടനാൾ 
(അന്നാദ്യമായ് കണ്ടനാൾ - Female  )
ആദ്യാനുരാഗങ്ങളോ 
(ആദ്യാനുരാഗങ്ങളോ -Female  )
അനുരാഗ സംഗീതമായ് 


Wednesday, April 25, 2018

Eeran maarum song lyrics | Uncle | Malayalam Movie song lyrics 2018




Film - Uncle - അങ്കിൾ
Song - Eeran maarum - ഈറൻ മാറും

Music - Bijipal
Singer - Shreya Ghoshal
Lyrics - Rafeeq Ahmed

ഈറൻ മാറുമോമൽ തളിരിലമേലെ.......
കാനന ശലഭമുണർന്നെഴുന്നേൽക്കുന്നു .......(2 )
ഋതു പരിലാളനമേൽക്കുന്നു ഞാനും
ഇതേതോ ഏതേതോ കിനാവോ........ 
ഈറൻ മാറുമോമൽ  തളിരിലമേലെ....... 
കാനന ശലഭമുണർന്നെഴുന്നേൽക്കുന്നു......

തേരിടാനായി പൂക്കളാകെ നിരന്നപോൽ......
ആദ്യമായ് നിലാവുണരും പോലെ.........
കാറ്റുമൂളും പാട്ടിലേതോ സ്വരങ്ങളെ.......
മൂകമീ മുളംകുഴലറിവതു പോലെ........
വഴിയാത്രയിൽ ഒരു മാത്രയിൽ
വെളിവാകയായ് സകലം.........
കാടിൻ ഗന്ധം വാരിച്ചൂടി മേലാകെ.......

ഈറൻ മാറുമോമൽ തളിരിലമേലെ.......
കാനന ശലഭമുണർന്നെഴുന്നേൽക്കുന്നു......

ഞാറ്റുവേല താമസിക്കും കുടീരമോ
മാമലക്കുമേലെ കാണ്മൂ ദൂരെ......
ആദ്യമായ് വന്നുദിക്കും നിലാവിനെ.....
കൈകൾ നീട്ടി പാലകൾ തൊടുന്നപോലെ.....
ഒരു മൈനയായ് ഒരു പൊൻമയായ്
ചിറകാ ർന്നുവോ ഹൃദയം
കാടിൻ താളം കാലിൽ ചൂടി താലോലം

ഈറൻ മാറുമോമൽ  തളിരിലമേലെ......
കാനന ശലഭമുണർന്നെഴുന്നേൽക്കുന്നു.....
ഋതു പരിലാളനമേൽക്കുന്നു ഞാനും
ഇതേതോ ഇതേതോ കിനാവോ......

ഈറൻ മാറുമോമൽ  തളിരിലമേലെ....... 
കാനന ശലഭമുണർന്നെഴുന്നേൽക്കുന്നു.....






Kaathale kannin kaavale Song Lyrics | Maradona Malayalam Movie | 2018

Film - Maradona
Song - Kaathale Kannin Kaavale - കാതലേ കണ്ണിന്‍ കാവലേ

Singer - Sruthy Sasidharan
Music - Sushin Shyam
Lyrics- Vinayak Sasikumar

കാതലേ ......കണ്ണിൻ കാവലേ .....
തെന്നലായ് മെല്ലെ വന്നു നീ ......
എന്നിലെ ചില്ലമേലെ പൂക്കൾ കൊണ്ടു തന്നു  നീ ......
കാതലേ .....എന്തിനെന്നെ നീ വിളിച്ചു
തൂവലായ് ഹൃദയ വാടിയിൽ പറന്നു .....
മാരിവിൽ ചേലക്കൊണ്ടു മൂടിയെന്നെ നീ ....

അരിയ മഞ്ഞുതുള്ളിയുള്ളുതൊട്ടപ്പോലെ നിൻ സുഖം.
കവിളിലുമ്മ തന്നപോലെ ഞാൻ മയങ്ങിയോ സ്വയം.

ഇത്രനാളലിഞ്ഞിടാത്ത കൗതുകം വിടർന്നുവോ
അത്രമേൽ മനസ്സിലെന്നും നീ നിറഞ്ഞു നിന്നുവോ
ആശകൊണ്ട് ആയിരം കിനാക്കളിന്നു നെയ്തിടാം

കാതലേ.... ആരേ മാന്ത്രികൻ
ഇന്നലെ.... വന്നണഞ്ഞവൻ
തിങ്കളായ് എന്റെ  നീല നീലരാവിൽ വന്നവൻ 
എന്നോ ഞാൻ എന്തിനോ നനഞ്ഞു തീർത്തു മാരികൾ
വെറുതെ നോക്കി നിന്നു ദൂരെ ...
ആരൊരാൾ എന്റടുത്തു വന്നു  കാണുവാൻ .....
പതിയെ പൂത്തുലഞ്ഞു തേൻകിനിഞ്ഞു പൂവ് പോലെയായ്.
ഇതളിലൂർന്നുനിന്ന രാഗമിന്ന് നിന്റെ മാത്രമായ്...

ഇത്രനാളലിഞ്ഞിടാത്ത കൗതുകം വിടർന്നുവോ
അത്രമേൽ മനസ്സിലെന്നും നീ നിറഞ്ഞു നിന്നുവോ
ആശകൊണ്ട് ആയിരം കിനാക്കളിന്നു നെയ്തിടാം
കള്ളനോട്ടമൊന്നെറിഞ്ഞു കണ്ണുകൾ കവർന്നുവോ
കള്ളിമുള്ള് കൊണ്ട പോലെ ഞാൻ നനഞ്ഞു നിന്നുവോ
നല്ല നല്ല കാവ്യമിന്ന് കാതിലായ് മൊഴിഞ്ഞുതന്നു...



Ore Nila Ore Veyil / Aakashavum Mekhavum Song Lyrics|B.Tech Malayalam Movie|2018

 Film - B. Tech - ബിടെക്
Song - Ore Nila Ore Veyil / Aakashavum Mekhavum- ഒരേ നിലാ ഒരേ വെയിൽ/ ആകാശവും മേഘവും

Singer- Nikhil Mathew
Lyrics- BK Harinarayan
Music- Rahul Raj

ആകാശവും മേഘവും......
സഖീ നാമെന്നപോൽ ചേർന്നിതാ....
പാടുന്നു ഞാൻ മൗനമായ് ......
സഖീ.....നീ കേൾക്കുവാൻ മാത്രമായ്.....
മായുന്നു രാവും.... താരങ്ങളും....
കന്മുന്നിലെങ്ങും.... നീ മാത്രമായ്......

ഒരേ നിലാ......ഒരേ വെയിൽ......
ഒന്നായിതാ....... ഉൾമൊഴി.......
ഒന്നായിതാ ....... കണ്മണി....
ഒരേ നിലാ........ഒരേ വെയിൽ......
സ്വപ്നങ്ങളും... മോഹവും... ഒന്നിനി....

വിരലുരുമ്മിയും ...... മെല്ലെവേ....
മൊഴികളോതിയും....പാതിരാ....
ചുരങ്ങളിൽ.......പായുന്നിതാ.....
ഒരു കിനാവിനാൽ എന്മനം...
പുലരിയാക്കി നീ നിന്നിലെ....
പ്രകാശമെൻ ..... സൂര്യോദയം..
എന്നുയിരേ നിന്നരികെ....
എൻ മനമോ വെന്മലരായ്‌....
പ്രണയമീ വഴിയേ പൂവണിയുന്നിതാ..
മഴവില്ലു പോലെ..

ഒരേ നിലാ......ഒരേ വെയിൽ......
ഒന്നായിത്താ....... ഉൾമൊഴി.......
ഒന്നായിതാ ....... കണ്മണി....
ഒരേ നിലാ........ഒരേ വേയിൽ......
സ്വപ്നങ്ങളും മോഹവും ഒന്നിനി....

Singer- Nikhil Mathew
Lyrics- BK Harinarayan
Music- Rahul Raj

Monday, April 23, 2018

Pokayaay Doore Doore Song Lyrics- Panchavarnna Thatha- Malayalam Movie-2018


Film - പഞ്ചവര്‍ണ്ണ തത്ത - Panchavarnna Thatha
Song- പോകയായ്‌ ദൂരെ ദൂരെ  - Pokayaay Doore Doore

Music - M. Jayachandran & Nadirsha
Lyrics - Santhosh Varma, Harinarayanan


Singer- K.J Yesudas

പോകയായ്‌ ദൂരെ ദൂരെ.....
പോക്കുവേയിലെന്ന പോലെ.....
തിരികെ വരാതൊരാ.....
പിരിയുമൊരു മാത്രയായ്......
ഒടുവിലെ യാത്രയായ്  (2).......

ചെറു നോവുകൊണ്ടുപോലും..
കണ്ണ് നിറയുന്നതല്ലേ......
ചിതയാളിടുന്ന വേവും.......
നോവുമറിയാതെ പോകെ.......
 പോയ്‌ വരികയെന്ന് ചൊല്ലാന്‍........
കഴിയാത്ത യാത്രയല്ലേ........
മറുലോക യാത്രയല്ലേ.....
ഒരു നാളില്‍ നാം അറിയാതെയാ......
ഇടമോട് ചേരും താനേ .....

പോകയായ്‌ ദൂരെ ദൂരെ....
പോക്കുവേയിലെന്ന പോലെ......

ഉടയുന്നു സൂര്യ ബിംബം.....
വാഴ്ച കഴിയുന്നപോലെ......
ആഴലാര്‍ന്നിരമ്പിയാടും.....
ആഴിയലമാല മേലേ.......
പോലിയുമൊരു വേളയോളം......
ഒളി തൂകി നിന്നതല്ലേ......
ഇനിയോര്‍മ്മ മാത്രമല്ലേ.......
ഉപഹാരമായ് പ്രിയരേകിടും.....
വിരഹാശ്രു ഭാരം ചൂടി.......

പോകയായ്‌ ദൂരെ ദൂരെ......
പോക്കുവേയിലെന്ന പോലെ
തിരികെ വരാതോരാ
പിരിയുമൊരു മാത്രയായ്
ഒടുവിലെ യാത്രയായ്.....








Chiri chiri Song Lyrics-Panchavarna Thatha- Malayalam Movie-2018


ചിത്രം - പഞ്ചവര്‍ണ്ണതത്ത (Panchavarnna Thatha (2018)
ഗാനം - ചിരി ചിരി - Chiri Chiri

Music - M. Jayachandran & Nadirsha
Lyrics - Santhosh Varma, Harinarayanan
Singer- MG Sreekumar, PC Joji.


ചിരി ചിരി ചിരി ചിരി ചിരി ചിരി
പലതാ ചിരി പതിവാ ചിരി
അഴകാ ചിരി അടവാ ചിരി
നിറചിരി നറുചിരി ഇളിചിരി കൊലചിരി
കളവാ ചിരി അരുതേ അരുതേ.......
ചിരിചിരിയോ.................ചിരിയോ..

പോരിങ്ങ് പോര് പോരിങ്ങ് പോര്
ചിരി പൂരത്തിൻ തേര് ഇതിലെല്ലാരും കേറ്

ചിരി ചിരി ചിരി ചിരി ചിരി ചിരി
ചിരിയോചിരി ചിരിയോചിരി

ആശിക്കുംപോലെ ആയില്ലെന്നാലെ
ഇനി വേണ്ടല്ലോ വാശി ചിരി വന്നാലോ രാശി
ചിരിയെന്തോണ്ട്........ ഉള്ളോണ്ട്.....
ചിരിയില്ലാണ്ട്............. കഷ്ടൊണ്ട്....
ചിരി തന്നോണ്ട്......... മുന്നോട്ട്....
ഇവിടെല്ലാരും കൂട്ടുണ്ട്...

പോരിങ്ങ് പോര് പോരിങ്ങ് പോര്
ചിരി പൂരത്തിൻ തേര് ഇതിലെല്ലാരും കേറ്

ചിരി ചിരി ചിരി ചിരി ചിരി ചിരി
ചിരിയോചിരി ചിരിയോചിരി 
ചിരിയോചിരി ചിരിയോ...... ചിരിയോ ......
ചിരിചിരിയോ... ചിരിയോ..

കുഞ്ഞിച്ചിരിതൻ ചന്തം അമ്മച്ചിരിക്കുമുണ്ട്
കുന്നോളം സ്നേഹത്തിൻ തേനുമുണ്ട്.
വോട്ടിൻ പുറകെയുള്ള ഒരോട്ടം ചിരിച്ചുകൊണ്ട്
നേട്ടം കൊതിച്ചുള്ള നൊട്ടമുണ്ട്.
കഥയെന്താണ് അരിയൂല......
കളിയെന്താണ്‌ അറിയൂല....
ജയമാണേല്‌ വിധിയാണ്.....
വിധി നൽകേണ്ടത് ജനമാണ്....

പോരിങ്ങ് പോര് പോരിങ്ങ് പോര്
ചിരി പൂരത്തിൻ തേര് ഇതിലെല്ലാരും കേറ് (2)

പോരിങ്ങ് പോരിങ്ങ് പോരിങ്ങ് പോരിങ്ങ് പോര് (2)
ഹോയ് ..........


Njaano Raavo Song Lyrics- Kammara Sambhavam-2018


Song- ഞാനോ രാവോ - Njaano Raavo
Film- കമ്മാരസംഭവം - Kammara Sambavam

Music - Gopi Sundar
Singers - Haricharan & Divya S Nair
Lyrics - Rafeek Ahmed, Anil Panachooran, BK Harinarayan

ഞാനോ രാവോ ഇരുളു നീന്തി വന്നു......
ആരും കാണാതകലെ കാത്തു നിന്നു.....
ഒരു കാറ്റായ്‌ മഴയായ് കിളിവാതിലിൽ വന്നു.
ചാരെ നിന്നെ കൺ പാർക്കുവാൻ.....

കണ്ണനേ കരിമുകിലംബരനേ....
മധുരാമൃത മുരളീരവ മഴയോടെ അണയൂ.......
കണ്ണനേ കരിമുകിലംബരനേ......... 
മധുരാമൃത മുരളീധര നീലാംബുജ നയനനേ.... (Female)

ഞാനോ രാവോ ഇരുളു നീന്തി വന്നു......
ആരും കാണാതകലെ കാത്തു നിന്നു.....

പുലരിയിൽ പുതുവെയിലിൻ കുട നിവരണ് കസവണിയണ്.
ഇരവിന് പൊടിമഴയിൽ വളയിളകണ് ചിരി വിരിയണ്.
ഒരു മുഖമരുവിപോലവേ........
ജനലഴി ഇടയിലൂടവേ..............
ഒരു നോക്കാൽ ഞാൻ കണ്ടേ അതിലൊഴുകി മറയും അഴകിൽ വിവശനായ്.......
മുകിലായ് ഞാൻ.......

കണ്ണനേ കരിമുകിലംബരനേ....
മധുരാമൃത മുരളീരവ മഴയോടെ അണയൂ.......
കണ്ണനേ കരിമുകിലംബരനേ.........
മധുരാമൃത മുരളീധര നീലാംബുജ നയനനേ....(Female)

ഞാനോ രാവോ ഇരുളു നീന്തി വന്നു......
ആരും കാണാതകലെ കാത്തു നിന്നു.....

കരിമ്പില് മധു നിറയും തിന വിളയണ് മനമുണരണ്.
ചിതറിയ മുളയരിയിൽ കിളിയണയണ് സ്വരമുയരണ്.
പലകുറി ഞാനലഞ്ഞിതാ......ഹോ.
മറയുവതെങ്ങിതെങ്ങു നീ............
ഒരു ജന്മം പോരാതെ പല വഴികൾ തിരയും ഇനിയും ഇവിടെ ഈ ഞാൻ......
കനലായ് ഞാൻ.......

കണ്ണനേ കരിമുകിലംബരനേ....
മധുരാമൃത മുരളീരവ മഴയോടെ അണയൂ.......
കണ്ണനേ കരിമുകിലംബരനേ.........
മധുരാമൃത മുരളീധര നീലാംബുജ നയനനേ....(Female)

ഞാനോ രാവോ ഇരുളു നീന്തി വന്നു......
ആരും കാണാതകലെ കാത്തു നിന്നു.....
ഒരു കാറ്റായ്‌ മഴയായ് കിളിവാതിലിൽ വന്നു.
ചാരെ നിന്നെ കൺ പാർക്കുവാൻ.

കണ്ണനേ കരിമുകിലംബരനേ....
മധുരാമൃത മുരളീരവ മഴയോടെ അണയൂ.......
കണ്ണനേ കരിമുകിലംബരനേ.........
മധുരാമൃത മുരളീധര നീലാംബുജ നയനനേ....(Female)






Sunday, April 22, 2018

Mridu mandahasam Song Lyrics|Poomaram Malayalam Movie Song|2018



Film - Poomaram - പൂമരം
Song - Mridu Mandahasam - മൃദു മന്ദഹാസം

Music&Lyrics- Arackal Nandakumar
Singer- KS Chithra
Film -Poomaram

ആ.,........................................................................
ആ.,........................................................................
ആ.,........................................................................
ആ.,........................................................................

മൃദു മന്ദഹാസം മലർമാലയാക്കി
എൻ ഹൃദയത്തിൽ ചൂടിയ കരിവർണനെ. (2)

ആ മുകിൽ വർണനെ ഇന്നും മറന്നതെന്തേ
മാറിൽ മറച്ചതെന്തേ മൃദു മന്ദഹാസം....................

സഖിമാരാരും കാണാ മറയത്തുൾക്കോവിലിൽ
സുഖമേഴും തൽപ്പത്തിൽ പ്രതിഷ്ഠിക്കുമ്പോൾ (2)

നടയ്ക്കൽ പാടും.,........ആ...................

നടയ്ക്കൽ പാടും ഗീതാഗോവിന്ദത്തിൽ (2)

മതി മറന്നതാവാം നിന്നെ മറന്നതാവാം.

മൃദു മന്ദഹാസം മലർമാലയാക്കി എൻ
ഹൃദയത്തിൽ ചൂടിയ കരിവർണനെ.
ആ.... മുകിൽ വർണനെ ഇന്നും മറന്നതെന്തേ
മാറിൽ മറച്ചതെന്തേ




Akaleyo nee akaleyo song lyrics|GrandMaster Malayalam Movie Song|2012

Film - Grand Master
Song - Akaleyo Nee Akaleyo - അകലെയോ നീ അകലെയോ

Music - Deepak Dev
Singer - Vijay Yesudas

അകലെയോ...........നീ ...........അകലെയോ
വിടതരാതെന്തെ പോയി നീ (2)

ഒരു വാക്കിനുമകലെ നീയെങ്കിലും അരികിൽ ഞാനിന്നും
മറുവാക്കിന് കൊതിയുമായ്‌ നിൽക്കയാണ് പിരിയാതെ.

അഴകേ വാ.........അരികേ വാ...........
മലരേ വാ........,.... തിരികേ വാ........(2)

അകലെയോ...........നീ ...........അകലെയോ
വിടതരാതെന്തെ പോയി നീ.

എത്രയോ ജന്മമായ്‌ നിൻ മുഖമിത്‌ തേടി ഞാൻ
എന്‍റെയായ്‌ തീർന്നനാൾ നാം തങ്ങളിലോന്നായി.

എന്നുമെൻ കൂടെയായ്‌ എൻ നിഴലത് പോലെ നീ...
നീങ്ങവേ നേടി ഞാൻ എൻ ജീവിത സായൂജ്യം...
സഖി നിൻമൊഴി ഒരു വരി പാടി പ്രണയിത ഗാനം...
ഇനി എന്തിന് വേറൊരു മഴയുടെ സംഗീതം...

അഴകേ വാ.........അരികേ വാ...........
മലരേ വാ........,.... തിരികേ വാ.......

ഇല്ല ഞാൻ നിൻ മുഖം എൻ മനസ്സിതിലില്ലാതെ
ഇല്ല ഞാൻ നിൻ സ്വരം എൻ കാതുകൾ നിറയാതെ
എന്തിനോ പോയി നീ അന്നൊരു മൊഴി മിണ്ടാതെ
ഇന്നുമെൻ നൊമ്പരം നീ കാണുവതില്ലെന്നോ.
കളി ചൊല്ലിയ കിളിയുടെ മൗനം കരളിന് നോവായ്‌
വിട ചൊല്ലിയ മനസ്സുകൾ ഇടറുകയായ്‌ മൂകം.

അഴകേ വാ.........അരികേ വാ...........
മലരേ വാ........,.... തിരികേ വാ..........

അകലെയോ...........നീ അകലെയോ
വിടതരാതെന്തെ..... പോയി നീ.
ഒരു വാക്കിനുമകലെ നീയെങ്കിലും അരികിൽ ഞാനിന്നും.
മറുവാക്കിന് കൊതിയുമായ്‌ നിൽക്കയാണ് പിരിയാതെ.
അഴകേ വാ.........അരികേ വാ...........
മലരേ വാ........,.... തിരികേ വാ..........

മലരേ വാ........,.... തിരികേ വാ..........(2)


Saturday, April 21, 2018

La La Laletta-Njaan Janichannu Kettoru-Lyrics |Mohanlal Movie|Malayalam Songs Lyrics|2018

Film - Mohanlal
Song - La La Laletta / Njaan Janichannu Kettoru
ഞാന്‍ ജനിച്ചന്ന് കേട്ടൊരു/ ലാലേട്ടാ ലല

Singer: Prarthana Indrajith Music: Tony Joseph Pallivathukal & Nihal Sadiq Lyrics: Manu Manjith

ഞാന്‍ ജനിച്ചന്ന് കേട്ടൊരു പേര് 
പിന്നെ ആഘോഷമായൊരു പേര് 
ഇടം തോളോന്നു മെല്ലെ ചരിച്ച്
കള്ള കണ്ണൊന്നിറുക്കി ചിരിച്ച്
വില്ലനായ് അവതരിച്ചേ.................
മഞ്ഞില്‍ വിരിഞ്ഞ പൂവേ ............
അന്നുതൊട്ടിന്നുവരെ ..................
നമ്മുടെ മനസ്സാകെ കവര്‍ന്നെടുത്തേ......

ലാലേട്ടാ ലല ലാലാ ലല.... ലാലേട്ടാ ലല ലാലാ ലല (2)

നെഞ്ചിലോന്നു മഴ നനഞ്ഞ് 
അനുരാഗ തേന്‍ തിരഞ്ഞ് 
തൂവാന തുമ്പി പോലെ പാറിടുന്നതും 
മുട്ടനാടിന്‍ ചങ്കെടുത്ത്  ചോരമോന്തി ആടുതോമ 
ബുള്ളറ്റിലേറിയന്ന് ചീറി വന്നതും 
പൊട്ടിച്ചിരിയുടെ കിലുക്കങ്ങല്‍ക്കൊപ്പം 
ഉള്ളുനോന്തൊരു ഭരതവും പോലെ 
മുരുകനായ് പുലിയുടെ കൂടെ 
ചുമ്മാ കബഡി കളിച്ചതും കണ്ടേ 
വിസ്മയമെന്നതിനു ഞങ്ങള്‍ നല്‍കുന്ന മറുപേര്
ഇന്നോളം തന്നതിന് 
ഇന്നുമേ മലയാളം കൈകൂപ്പുന്നെ 

ലാലേട്ടാ ലല ലാലാ ലല.... ലാലേട്ടാ ലല ലാലാ ലല (4)

Kadavathoru Thoniyirippoo Song Lyrics | Poomaram Malayalam Movie song lyrics | 2018





Film - Poomaram - പൂമരം
Song - Kadavathoru Thoniyirippoo - 
കടവത്തൊരു തോണിയിരിപ്പൂ

Music: Leela L Girikkuttan Lyricist: Ajeesh Dasan Vocals: Karthik

കടവത്തൊരു തോണിയിരിപ്പൂ
പാട്ടില്ലാതെ ...........പുഴയില്ലാതെ........
അരികത്തൊരു തണ്ടുമിരിപ്പൂ
നാവില്ലാതെ .........നിഴലില്ലാതെ ...... (2)

ഇളവേയിലെ പൊള്ളുന്നല്ലോ
കുളിര്‍മഞ്ഞിത് നീറ്റുന്നല്ലോ
ഇരുളില്‍ ചിത കാത്തുകിടക്കും 
ഒരു പക്ഷി ചിറകായ് ജന്മം ..........

ഇനിയെന്തിന് തോണിക്കാരന്‍............ 
വരികില്ലൊരു യാത്രക്കാരും.... .....(2)

പുഴവന്ന് വിളിച്ചതുപോലെ 
ഒരു തോന്നല്‍ തോന്നല്‍ മാത്രം .....

ഏലേലോ............ഏലേ ഏലേലോ............
ഏലേ  ഏലേ ഏലേ ഏലേ ഏലേലോ........ (2)

കടവത്തൊരു തോണിയിരിപ്പൂ.
പാട്ടില്ലാതെ ...........പുഴയില്ലാതെ........
അരികത്തൊരു തണ്ടുമിരിപ്പൂ
നാവില്ലാതെ .........നിഴലില്ലാതെ .....

കഥപാടിയുറക്കിയരോളങ്ങള്‍ .....
ഇനിയില്ലല്ലോ ......
പുഴയോരം കുഞ്ഞുകിടാങ്ങള്‍തന്‍.. 
കളിമേളമില്ലല്ലോ...(2)

കാറ്റില്ലല്ലോ....മഴയുടെ മുത്തശ്ശിക്കുളിരില്ലല്ലോ... (2)

ഇവിടുള്ളത് പൊടിമണലും 
ഒരു പുഴതന്‍ പേരും മാത്രം 

ഏലേലോ............ഏലേ ഏലേലോ...
ഏലേ  ഏലേ ഏലേ ഏലേ ഏലേലോ....... (2)

കടവത്തൊരു തോണിയിരിപ്പൂ
പാട്ടില്ലാതെ ...........പുഴയില്ലാതെ........
അരികത്തൊരു തണ്ടുമിരിപ്പൂ
നാവില്ലാതെ .........നിഴലില്ലാതെ .......




Melle Melle Mukhapadam Song Lyrics| മെല്ലെ മെല്ലെ മുഖപടം | Malayalam evergreen songs| Malayalam Old Song Lyrics| Malayalam Melodies

സംഗീതം : ജോൺസൺ വരികൾ : ഒ എൻ വി കുറുപ്പ് പാടിയത്:  ജെ യേശുദാസ് രാഗം : ശുദ്ധധന്യാസി സിനിമ : ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം മെല്ലെ മെല്...