Sunday, April 22, 2018

Akaleyo nee akaleyo song lyrics|GrandMaster Malayalam Movie Song|2012

Film - Grand Master
Song - Akaleyo Nee Akaleyo - അകലെയോ നീ അകലെയോ

Music - Deepak Dev
Singer - Vijay Yesudas

അകലെയോ...........നീ ...........അകലെയോ
വിടതരാതെന്തെ പോയി നീ (2)

ഒരു വാക്കിനുമകലെ നീയെങ്കിലും അരികിൽ ഞാനിന്നും
മറുവാക്കിന് കൊതിയുമായ്‌ നിൽക്കയാണ് പിരിയാതെ.

അഴകേ വാ.........അരികേ വാ...........
മലരേ വാ........,.... തിരികേ വാ........(2)

അകലെയോ...........നീ ...........അകലെയോ
വിടതരാതെന്തെ പോയി നീ.

എത്രയോ ജന്മമായ്‌ നിൻ മുഖമിത്‌ തേടി ഞാൻ
എന്‍റെയായ്‌ തീർന്നനാൾ നാം തങ്ങളിലോന്നായി.

എന്നുമെൻ കൂടെയായ്‌ എൻ നിഴലത് പോലെ നീ...
നീങ്ങവേ നേടി ഞാൻ എൻ ജീവിത സായൂജ്യം...
സഖി നിൻമൊഴി ഒരു വരി പാടി പ്രണയിത ഗാനം...
ഇനി എന്തിന് വേറൊരു മഴയുടെ സംഗീതം...

അഴകേ വാ.........അരികേ വാ...........
മലരേ വാ........,.... തിരികേ വാ.......

ഇല്ല ഞാൻ നിൻ മുഖം എൻ മനസ്സിതിലില്ലാതെ
ഇല്ല ഞാൻ നിൻ സ്വരം എൻ കാതുകൾ നിറയാതെ
എന്തിനോ പോയി നീ അന്നൊരു മൊഴി മിണ്ടാതെ
ഇന്നുമെൻ നൊമ്പരം നീ കാണുവതില്ലെന്നോ.
കളി ചൊല്ലിയ കിളിയുടെ മൗനം കരളിന് നോവായ്‌
വിട ചൊല്ലിയ മനസ്സുകൾ ഇടറുകയായ്‌ മൂകം.

അഴകേ വാ.........അരികേ വാ...........
മലരേ വാ........,.... തിരികേ വാ..........

അകലെയോ...........നീ അകലെയോ
വിടതരാതെന്തെ..... പോയി നീ.
ഒരു വാക്കിനുമകലെ നീയെങ്കിലും അരികിൽ ഞാനിന്നും.
മറുവാക്കിന് കൊതിയുമായ്‌ നിൽക്കയാണ് പിരിയാതെ.
അഴകേ വാ.........അരികേ വാ...........
മലരേ വാ........,.... തിരികേ വാ..........

മലരേ വാ........,.... തിരികേ വാ..........(2)


1 comment:

Melle Melle Mukhapadam Song Lyrics| മെല്ലെ മെല്ലെ മുഖപടം | Malayalam evergreen songs| Malayalam Old Song Lyrics| Malayalam Melodies

സംഗീതം : ജോൺസൺ വരികൾ : ഒ എൻ വി കുറുപ്പ് പാടിയത്:  ജെ യേശുദാസ് രാഗം : ശുദ്ധധന്യാസി സിനിമ : ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം മെല്ലെ മെല്...