Friday, April 27, 2018

Jeevamshamayi thaane song lyrics | Theevandi Malayalam Movie| 2018

Film - Theevandi - തീവണ്ടി 
Song - Jeevamshamayi - ജീവാംശമായ്

Singer - K.S Harishankar & Shreya Ghoshal

Music - Kailas Menon
Lyrics - Engadiyoor Chandrasekharan & Harinarayan

ജീവാംശമായ് താനേ നീ എന്നില്‍ 
കാലങ്ങള്‍ മുന്നേ വന്നൂ...... 
ആത്മാവിനുള്ളില്‍ ഈറന്‍ തൂ മഞ്ഞായ്‌ 
തോരാതെ  പെയ്തു നീയേ..... 
പൂവാടി തേടി പറന്നു നടന്ന ശലഭമായ് നിന്‍ 
കാല്‍പ്പാടു തേടീ അലഞ്ഞു ഞാന്‍.... 
ആരാരും കാണാ മനസ്സിന്‍ ചിറകില്‍ ഒളിച്ച മോഹം 
പൊന്‍ പീലിയായി വളര്‍ന്നിതാ... 
മഴ പോലെ എന്നില്‍ പൊഴിയുന്നു 
നേര്‍ത്ത വെയിലായ് വന്നു മിഴിയില്‍ തൊടുന്നു 
പതിവായ്‌..... നിന്നനുരാഗം.... 
ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചില്‍ 
നിള പോലെ കൊഞ്ചി ഒഴുകുന്നിതെന്നും 
അഴകേ..... ഈ അനുരാഗം....... (Male)

മിന്നും കിനാവിന്‍ തിരിയായെന്‍ മിഴിയില്‍ 
ദിനം കാത്തുവേയ്ക്കാം അണയാതെ നിന്നെ ഞാന്‍..... 
ഇട നെഞ്ചിനുള്ളിലേ ......ചുടു ശ്വാസമായ് ഞാന്‍...... 
ഇഴ ചേര്‍ത്തു വെച്ചിടാം വിലോലമായ്...... (Female)

ഓരോ രാവും പകലുകളായിതാ......
ഓരോ നോവും മധുരിതമായിതാ....... 
നിറമേഴിന്‍ ചിരിയോടെ..... ഒളിമായാ മഴവില്ലായ്‌...... 
ഇനിയെന്‍ വാനില്‍ തിളങ്ങി നീയേ..... (Male)

മഴ പോലെ എന്നില്‍ പൊഴിയുന്നു 
നേര്‍ത്ത വെയിലായ് വന്നു മിഴിയില്‍ തൊടുന്നു 
പതിവായ്‌ ....നിന്നനുരാഗം...... (Female)

ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചില്‍ 
നിള പോലെ കൊഞ്ചി ഒഴുകുന്നിതെന്നും 
അഴകേ....... ഈ അനുരാഗം....... (Male)

ജീവാംശമായ് താനേ നീ എന്നില്‍..... 
കാലങ്ങള്‍ മുന്നേ വന്നൂ....(Female)

ജനല്‍പ്പടിമേലെ..... ചുമരുകളാകെ.... 
വിരലാല്‍ നിന്നെ എഴുതീ..... 
ഇടവഴിയാകെ..... അലഞ്ഞൊരു കാറ്റില്‍... 
നീയാം ഗന്ധം തേടീ..... (Female)

ഓരോ...... വാക്കില്‍ ഒരു നദിയായ് നീ..... 
ഓരോ...... നോക്കില്‍ ഒരു നിലവായ് നീ..... 
തിര പാടും കടലാകും തളിരോമല്‍ മിഴിയാഴം 
തിരയുന്നു എന്‍ മനസ്സുമെല്ലേ ...... (Male)

ജീവാംശമായ് താനേ നീ എന്നില്‍ 
കാലങ്ങള്‍ മുന്നേ വന്നൂ...... 
ആത്മാവിനുള്ളില്‍ ഈറന്‍ തൂ മഞ്ഞായ്‌ 
തോരാതെ  പെയ്തു നീയേ.....  (Female)

പൂവാടി തേടി പറന്നു നടന്ന ശലഭമായ് നിന്‍ 
കാല്‍പ്പാടു തേടീ അലഞ്ഞു ഞാന്‍.... (Male)

ആരാരും കാണാ മനസ്സിന്‍ ചിറകില്‍ ഒളിച്ച മോഹം 
പൊന്‍ പീലിയായി വളര്‍ന്നിതാ... (Female)

മഴ പോലെ എന്നില്‍ പൊഴിയുന്നു 
നേര്‍ത്ത വെയിലായ് വന്നു മിഴിയില്‍ തൊടുന്നു 
പതിവായ്‌..... നിന്നനുരാഗം..... 
ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചില്‍ 
നിള പോലെ കൊഞ്ചി ഒഴുകുന്നിതെന്നും 
അഴകേ..... ഈ അനുരാഗം....... (Male&Female)

No comments:

Post a Comment

Melle Melle Mukhapadam Song Lyrics| മെല്ലെ മെല്ലെ മുഖപടം | Malayalam evergreen songs| Malayalam Old Song Lyrics| Malayalam Melodies

സംഗീതം : ജോൺസൺ വരികൾ : ഒ എൻ വി കുറുപ്പ് പാടിയത്:  ജെ യേശുദാസ് രാഗം : ശുദ്ധധന്യാസി സിനിമ : ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം മെല്ലെ മെല്...