Monday, April 23, 2018

Njaano Raavo Song Lyrics- Kammara Sambhavam-2018


Song- ഞാനോ രാവോ - Njaano Raavo
Film- കമ്മാരസംഭവം - Kammara Sambavam

Music - Gopi Sundar
Singers - Haricharan & Divya S Nair
Lyrics - Rafeek Ahmed, Anil Panachooran, BK Harinarayan

ഞാനോ രാവോ ഇരുളു നീന്തി വന്നു......
ആരും കാണാതകലെ കാത്തു നിന്നു.....
ഒരു കാറ്റായ്‌ മഴയായ് കിളിവാതിലിൽ വന്നു.
ചാരെ നിന്നെ കൺ പാർക്കുവാൻ.....

കണ്ണനേ കരിമുകിലംബരനേ....
മധുരാമൃത മുരളീരവ മഴയോടെ അണയൂ.......
കണ്ണനേ കരിമുകിലംബരനേ......... 
മധുരാമൃത മുരളീധര നീലാംബുജ നയനനേ.... (Female)

ഞാനോ രാവോ ഇരുളു നീന്തി വന്നു......
ആരും കാണാതകലെ കാത്തു നിന്നു.....

പുലരിയിൽ പുതുവെയിലിൻ കുട നിവരണ് കസവണിയണ്.
ഇരവിന് പൊടിമഴയിൽ വളയിളകണ് ചിരി വിരിയണ്.
ഒരു മുഖമരുവിപോലവേ........
ജനലഴി ഇടയിലൂടവേ..............
ഒരു നോക്കാൽ ഞാൻ കണ്ടേ അതിലൊഴുകി മറയും അഴകിൽ വിവശനായ്.......
മുകിലായ് ഞാൻ.......

കണ്ണനേ കരിമുകിലംബരനേ....
മധുരാമൃത മുരളീരവ മഴയോടെ അണയൂ.......
കണ്ണനേ കരിമുകിലംബരനേ.........
മധുരാമൃത മുരളീധര നീലാംബുജ നയനനേ....(Female)

ഞാനോ രാവോ ഇരുളു നീന്തി വന്നു......
ആരും കാണാതകലെ കാത്തു നിന്നു.....

കരിമ്പില് മധു നിറയും തിന വിളയണ് മനമുണരണ്.
ചിതറിയ മുളയരിയിൽ കിളിയണയണ് സ്വരമുയരണ്.
പലകുറി ഞാനലഞ്ഞിതാ......ഹോ.
മറയുവതെങ്ങിതെങ്ങു നീ............
ഒരു ജന്മം പോരാതെ പല വഴികൾ തിരയും ഇനിയും ഇവിടെ ഈ ഞാൻ......
കനലായ് ഞാൻ.......

കണ്ണനേ കരിമുകിലംബരനേ....
മധുരാമൃത മുരളീരവ മഴയോടെ അണയൂ.......
കണ്ണനേ കരിമുകിലംബരനേ.........
മധുരാമൃത മുരളീധര നീലാംബുജ നയനനേ....(Female)

ഞാനോ രാവോ ഇരുളു നീന്തി വന്നു......
ആരും കാണാതകലെ കാത്തു നിന്നു.....
ഒരു കാറ്റായ്‌ മഴയായ് കിളിവാതിലിൽ വന്നു.
ചാരെ നിന്നെ കൺ പാർക്കുവാൻ.

കണ്ണനേ കരിമുകിലംബരനേ....
മധുരാമൃത മുരളീരവ മഴയോടെ അണയൂ.......
കണ്ണനേ കരിമുകിലംബരനേ.........
മധുരാമൃത മുരളീധര നീലാംബുജ നയനനേ....(Female)






No comments:

Post a Comment

Melle Melle Mukhapadam Song Lyrics| മെല്ലെ മെല്ലെ മുഖപടം | Malayalam evergreen songs| Malayalam Old Song Lyrics| Malayalam Melodies

സംഗീതം : ജോൺസൺ വരികൾ : ഒ എൻ വി കുറുപ്പ് പാടിയത്:  ജെ യേശുദാസ് രാഗം : ശുദ്ധധന്യാസി സിനിമ : ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം മെല്ലെ മെല്...