സംഗീതം : ജോൺസൺ
വരികൾ : ഒ എൻ വി കുറുപ്പ്
പാടിയത്: ജെ യേശുദാസ്
രാഗം : ശുദ്ധധന്യാസി
സിനിമ : ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി..
അല്ലിയാമ്പൽ പൂവിനെ തൊട്ടുണർത്തി..
ഒരു കുടന്ന നിലാവിൻ്റെ കുളിരു കോരി..
നെറുകയിൽ അരുമയായ് കുടഞ്ഞതാരോ..
അല്ലിയാമ്പൽ പൂവിനെ തൊട്ടുണർത്തി..
ഒരു കുടന്ന നിലാവിൻ്റെ കുളിരു കോരി..
നെറുകയിൽ അരുമയായ് കുടഞ്ഞതാരോ..
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി..
ഇടയൻ്റെ ഹൃദയത്തിൽ നിറഞ്ഞൊരീണം..
ഒരു മുളം തണ്ടിലൂടൊഴുകി വന്നു..
ഇടയൻ്റെ ഹൃദയത്തിൻ നിറഞ്ഞൊരീണം..
ഒരു മുളം തണ്ടിലൂടൊഴുകി വന്നു..
ആയർ പെൺ കിടാവെ നിൻ പാൽകുടം
ഒരു മുളം തണ്ടിലൂടൊഴുകി വന്നു..
ആയർ പെൺ കിടാവെ നിൻ പാൽകുടം
തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞു...
ആയിരം തുമ്പപ്പൂവായ് വിരിഞ്ഞു...
ആയിരം തുമ്പപ്പൂവായ് വിരിഞ്ഞു...
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി...
ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങു വെട്ടം...
കിളി വാതിൽ പഴുതിലൂടൊഴുകി വന്നു...
ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങു വെട്ടം...
കിളി വാതിൽ പഴുതിലൂടൊഴുകി വന്നു...
ആരാരുമറിയാത്ത ഒരാത്മാവിൻ തുടിപ്പു-
പോലാലോലം ആനന്ദ നൃത്തമാർന്നു...
ആലോലം ആനന്ദ നൃത്തമാർന്നു...
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി...
അല്ലിയാമ്പൽ പൂവിനെ തൊട്ടുണർത്തി...
ഒരു കുടന്ന നിലാവിൻ്റെ കുളിരു കോരി...
നെറുകയിൽ അരുമയായ് കുടഞ്ഞതാരോ...
No comments:
Post a Comment