Wednesday, April 25, 2018

Kaathale kannin kaavale Song Lyrics | Maradona Malayalam Movie | 2018

Film - Maradona
Song - Kaathale Kannin Kaavale - കാതലേ കണ്ണിന്‍ കാവലേ

Singer - Sruthy Sasidharan
Music - Sushin Shyam
Lyrics- Vinayak Sasikumar

കാതലേ ......കണ്ണിൻ കാവലേ .....
തെന്നലായ് മെല്ലെ വന്നു നീ ......
എന്നിലെ ചില്ലമേലെ പൂക്കൾ കൊണ്ടു തന്നു  നീ ......
കാതലേ .....എന്തിനെന്നെ നീ വിളിച്ചു
തൂവലായ് ഹൃദയ വാടിയിൽ പറന്നു .....
മാരിവിൽ ചേലക്കൊണ്ടു മൂടിയെന്നെ നീ ....

അരിയ മഞ്ഞുതുള്ളിയുള്ളുതൊട്ടപ്പോലെ നിൻ സുഖം.
കവിളിലുമ്മ തന്നപോലെ ഞാൻ മയങ്ങിയോ സ്വയം.

ഇത്രനാളലിഞ്ഞിടാത്ത കൗതുകം വിടർന്നുവോ
അത്രമേൽ മനസ്സിലെന്നും നീ നിറഞ്ഞു നിന്നുവോ
ആശകൊണ്ട് ആയിരം കിനാക്കളിന്നു നെയ്തിടാം

കാതലേ.... ആരേ മാന്ത്രികൻ
ഇന്നലെ.... വന്നണഞ്ഞവൻ
തിങ്കളായ് എന്റെ  നീല നീലരാവിൽ വന്നവൻ 
എന്നോ ഞാൻ എന്തിനോ നനഞ്ഞു തീർത്തു മാരികൾ
വെറുതെ നോക്കി നിന്നു ദൂരെ ...
ആരൊരാൾ എന്റടുത്തു വന്നു  കാണുവാൻ .....
പതിയെ പൂത്തുലഞ്ഞു തേൻകിനിഞ്ഞു പൂവ് പോലെയായ്.
ഇതളിലൂർന്നുനിന്ന രാഗമിന്ന് നിന്റെ മാത്രമായ്...

ഇത്രനാളലിഞ്ഞിടാത്ത കൗതുകം വിടർന്നുവോ
അത്രമേൽ മനസ്സിലെന്നും നീ നിറഞ്ഞു നിന്നുവോ
ആശകൊണ്ട് ആയിരം കിനാക്കളിന്നു നെയ്തിടാം
കള്ളനോട്ടമൊന്നെറിഞ്ഞു കണ്ണുകൾ കവർന്നുവോ
കള്ളിമുള്ള് കൊണ്ട പോലെ ഞാൻ നനഞ്ഞു നിന്നുവോ
നല്ല നല്ല കാവ്യമിന്ന് കാതിലായ് മൊഴിഞ്ഞുതന്നു...



No comments:

Post a Comment

Melle Melle Mukhapadam Song Lyrics| മെല്ലെ മെല്ലെ മുഖപടം | Malayalam evergreen songs| Malayalam Old Song Lyrics| Malayalam Melodies

സംഗീതം : ജോൺസൺ വരികൾ : ഒ എൻ വി കുറുപ്പ് പാടിയത്:  ജെ യേശുദാസ് രാഗം : ശുദ്ധധന്യാസി സിനിമ : ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം മെല്ലെ മെല്...