Wednesday, April 25, 2018

Eeran maarum song lyrics | Uncle | Malayalam Movie song lyrics 2018




Film - Uncle - അങ്കിൾ
Song - Eeran maarum - ഈറൻ മാറും

Music - Bijipal
Singer - Shreya Ghoshal
Lyrics - Rafeeq Ahmed

ഈറൻ മാറുമോമൽ തളിരിലമേലെ.......
കാനന ശലഭമുണർന്നെഴുന്നേൽക്കുന്നു .......(2 )
ഋതു പരിലാളനമേൽക്കുന്നു ഞാനും
ഇതേതോ ഏതേതോ കിനാവോ........ 
ഈറൻ മാറുമോമൽ  തളിരിലമേലെ....... 
കാനന ശലഭമുണർന്നെഴുന്നേൽക്കുന്നു......

തേരിടാനായി പൂക്കളാകെ നിരന്നപോൽ......
ആദ്യമായ് നിലാവുണരും പോലെ.........
കാറ്റുമൂളും പാട്ടിലേതോ സ്വരങ്ങളെ.......
മൂകമീ മുളംകുഴലറിവതു പോലെ........
വഴിയാത്രയിൽ ഒരു മാത്രയിൽ
വെളിവാകയായ് സകലം.........
കാടിൻ ഗന്ധം വാരിച്ചൂടി മേലാകെ.......

ഈറൻ മാറുമോമൽ തളിരിലമേലെ.......
കാനന ശലഭമുണർന്നെഴുന്നേൽക്കുന്നു......

ഞാറ്റുവേല താമസിക്കും കുടീരമോ
മാമലക്കുമേലെ കാണ്മൂ ദൂരെ......
ആദ്യമായ് വന്നുദിക്കും നിലാവിനെ.....
കൈകൾ നീട്ടി പാലകൾ തൊടുന്നപോലെ.....
ഒരു മൈനയായ് ഒരു പൊൻമയായ്
ചിറകാ ർന്നുവോ ഹൃദയം
കാടിൻ താളം കാലിൽ ചൂടി താലോലം

ഈറൻ മാറുമോമൽ  തളിരിലമേലെ......
കാനന ശലഭമുണർന്നെഴുന്നേൽക്കുന്നു.....
ഋതു പരിലാളനമേൽക്കുന്നു ഞാനും
ഇതേതോ ഇതേതോ കിനാവോ......

ഈറൻ മാറുമോമൽ  തളിരിലമേലെ....... 
കാനന ശലഭമുണർന്നെഴുന്നേൽക്കുന്നു.....






No comments:

Post a Comment

Melle Melle Mukhapadam Song Lyrics| മെല്ലെ മെല്ലെ മുഖപടം | Malayalam evergreen songs| Malayalam Old Song Lyrics| Malayalam Melodies

സംഗീതം : ജോൺസൺ വരികൾ : ഒ എൻ വി കുറുപ്പ് പാടിയത്:  ജെ യേശുദാസ് രാഗം : ശുദ്ധധന്യാസി സിനിമ : ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം മെല്ലെ മെല്...