Monday, April 30, 2018

Orumozhi Orumozhi song lyrics | Ira Malayalam Movie song lyrics | 2018



Film - Ira - ഇര
Song - Orumozhi Orumozhi- ഒരു മൊഴി ഒരു മൊഴി

Music - Gopi Sundar
Lyrics - Hari Narayanan
Singers - Vijay Yesudas & Mridula Warrier

ഒരു മൊഴി ഒരു മൊഴി പറയാം....
ഉരുകിയ മനമിനി തഴുകാം....
മിഴികളിലൊരു ചിരി എഴുതാം...
വഴികളിൽ തണൽ മരമാകാം....( Male)

ഇരുകോണിൽ നിന്നും....
ഇല പോലെ നമ്മൾ.. .
തെളിനീരിൽ മെല്ലേ .....(Female )

അലകളിലൊഴുകി വന്നിനിയരികേ...  (M & F )

ഒരു മൊഴി ഒരു മൊഴി പറയാം....
ഉരുകിയ മനമിനി തഴുകാം.....
മിഴികളിലൊരു ചിരി എഴുതാം.....
വഴികളിൽ തണൽ മരമാകാം.....

പുലരൊളിയുടെ പുടവകളിയണ്
വനനിരയുടെ താഴ്വാരം.......( Male)

ഒരു കിളിയുടെ ചിറകടി നിറയണ്  
മധുരിതമിരു  കാതോരം .....(Female )

മൂവന്തിയോളം നീ ഒരുമിച്ചു കൂടെ ....( Male)

ജീവൻറെ ഉൾപൂവിൽ നറുമഞ്ഞു പോലെ ....(Female )

പറയാനാകാതെ അകതാരിൽ താനേ..
നിറയുന്നു എന്തോ .....( Male)

ഇരുവരും ഒരുമൊഴി തിരയുകയോ ....(M & F )

ഒരു മൊഴി ഒരു മൊഴി പറയാം.....
ഉരുകിയ മനമിനി തഴുകാം.....
മിഴികളിലൊരു ചിരി എഴുതാം.....
വഴികളിൽ തണൽ മരമാകാം .....

വനനദിയുടെ പുതിയൊരു കരവരെ
സ്വയമൊഴുകുകയല്ലേ നാം....  (Female)

മിഴിയൊടു മിഴി തുഴയണ വഴികളിൽ
കനവുകളുടെ ചങ്ങാടം .......( Male)

ഏകാന്തമീയെന്റെ ഉയിരിന്റെയാഴം... (Female)

താനേ തൊടുന്നു നീ മഴതുള്ളി പോലെ.. ( Male)

മൊഴിയേക്കാളേറെ മധുവാകും മൗനം...
ഇരവാകും നേരം .....(Female)

ഇരുമനം എരിയുമിതോരു കനലായ് ....(M & F )

ഒരു മൊഴി ഒരു മൊഴി പറയാം
ഉരുകിയ  മനമിനി തഴുകാം
മിഴികളിലൊരു ചിരി എഴുതാം
വഴികളിൽ തണൽ മരമാകാം ...( Male)

ഇരുകോണിൽ നിന്നും...
ഇല പോലെ നമ്മൾ....
തെളിനീരിൽ മെല്ലേ (Female )

അലകളിലൊഴുകി വന്നിനിയരികെ (M & F )

No comments:

Post a Comment

Melle Melle Mukhapadam Song Lyrics| മെല്ലെ മെല്ലെ മുഖപടം | Malayalam evergreen songs| Malayalam Old Song Lyrics| Malayalam Melodies

സംഗീതം : ജോൺസൺ വരികൾ : ഒ എൻ വി കുറുപ്പ് പാടിയത്:  ജെ യേശുദാസ് രാഗം : ശുദ്ധധന്യാസി സിനിമ : ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം മെല്ലെ മെല്...