
Film - Poomaram - പൂമരം
Song - Kadavathoru Thoniyirippoo - കടവത്തൊരു തോണിയിരിപ്പൂ
Music: Leela L Girikkuttan Lyricist: Ajeesh Dasan Vocals: Karthik
പാട്ടില്ലാതെ ...........പുഴയില്ലാതെ........
അരികത്തൊരു തണ്ടുമിരിപ്പൂ
നാവില്ലാതെ .........നിഴലില്ലാതെ ...... (2)
ഇളവേയിലെ പൊള്ളുന്നല്ലോ
കുളിര്‍മഞ്ഞിത് നീറ്റുന്നല്ലോ
ഇരുളില്‍ ചിത കാത്തുകിടക്കും
ഒരു പക്ഷി ചിറകായ് ജന്മം ..........
ഇനിയെന്തിന് തോണിക്കാരന്‍............
വരികില്ലൊരു യാത്രക്കാരും.... .....(2)
പുഴവന്ന് വിളിച്ചതുപോലെ
ഒരു തോന്നല്‍ തോന്നല്‍ മാത്രം .....
ഏലേലോ............ഏലേ ഏലേലോ............
ഏലേ ഏലേ ഏലേ ഏലേ ഏലേലോ........ (2)
കടവത്തൊരു തോണിയിരിപ്പൂ.
പാട്ടില്ലാതെ ...........പുഴയില്ലാതെ........
അരികത്തൊരു തണ്ടുമിരിപ്പൂ
നാവില്ലാതെ .........നിഴലില്ലാതെ .....
കഥപാടിയുറക്കിയരോളങ്ങള്‍ .....
ഇനിയില്ലല്ലോ ......
പുഴയോരം കുഞ്ഞുകിടാങ്ങള്‍തന്‍..
കളിമേളമില്ലല്ലോ...(2)
കാറ്റില്ലല്ലോ....മഴയുടെ മുത്തശ്ശിക്കുളിരില്ലല്ലോ... (2)
ഇവിടുള്ളത് പൊടിമണലും
ഒരു പുഴതന്‍ പേരും മാത്രം
ഏലേലോ............ഏലേ ഏലേലോ...
ഏലേ ഏലേ ഏലേ ഏലേ ഏലേലോ....... (2)
കടവത്തൊരു തോണിയിരിപ്പൂ
പാട്ടില്ലാതെ ...........പുഴയില്ലാതെ........
അരികത്തൊരു തണ്ടുമിരിപ്പൂ
നാവില്ലാതെ .........നിഴലില്ലാതെ .......
No comments:
Post a Comment