Saturday, April 28, 2018

Maanathe Kanalaali Song Lyrics | Theevandi Malayalam movie Song Lyrics | 2018


Film - Theevandi - തീവണ്ടി 
Song - Maanathe Kanalaali - മാനത്തെ കനലാളി

Singer - K.S Harishankar & Shreya Ghoshal
Music - Kailas Menon
Lyrics - Engadiyoor Chandrasekharan & Harinarayan


മാനത്തെ കനലാളി പുലരി പിറന്നേ.. 
താഴത്തെ കളമാകെ ചിറകു വിരിച്ചേ... 
കരുകപ്പുല്‍ കൊമ്പിന്‍ നാമ്പില്‍ മൂത്തു കൊരുത്തേ.. 
കനവെറിയണ കണ്ണാലെ ഗ്രാമമുണര്‍ന്നേ..
ഈ നാടിന്‍ കഥ പറയാനായി വന്നോരുണ്ടേ.... 
പുളിനാടിന്‍ നാഡിമിടിപ്പ് അറിഞ്ഞോരുണ്ടേ...
പടവെട്ടാന്‍ കച്ചയോരുക്കി നിരന്നോരുണ്ടേ... 
തടയില്ലാതങ്ങനെ ഇങ്ങനെ പാഞ്ഞോരുണ്ടേ.... 
തുതുതൂ.....തുതുതൂ...തുതുതൂ

കാണാത്തൊരു കാറ്റു പറഞ്ഞേ... 
കേട്ടോരും ഏറ്റു പറഞ്ഞേ ....
നേരെല്ലാം പോയി മറഞ്ഞേ ....
കാലം കലികാലമറിഞ്ഞേ....

നല്ലവനായ് പകല് ചമഞ്ഞു നടന്നേ നാടാകെ... 
വല്ലഭനും പുല്ലും ആയുധമെന്നും കണ്ടേ.. 
പോയ്ക്കാലില്‍ പൊങ്ങി നടന്നേ... 
പൊയ് മുഖവും വച്ചു കളിച്ചേ ....
വാലിന്നു പകരം നല്ലൊരു ആല്‍മരവും നട്ടേ.. 
ഞാനെന്നൊരു മേനി നടിച്ചു നടക്കുന്നോരെല്ലാരും...
താന്‍ കുത്തിയ കുഴിയില്‍ വീണേ തന്നത്താനാനേയ്....
താരാര താരാരര താരരതാ ....
താരാര താരാരര താരരരാ..... 

നേരെല്ലാം പോയി മറഞ്ഞേ കാലം കലികാലമറിഞ്ഞേ...

മാനത്തെ കനലാളി പുലരി പിറന്നേ... 
താഴത്തെ കളമാകെ ചിറകു വിരിച്ചേ.... 
കരുകപ്പുല്‍ കൊമ്പിന്‍ നാമ്പില്‍ മൂത്തു കൊരുത്തെ.... 
കനവെറിയണ കണ്ണാലെ ഗ്രാമമുണര്‍ന്നേ....
ഈ നാടിന്‍ കഥ പറയാനായി വന്നോരുണ്ടേ.... 
പുളിനാടിന്‍ നാഡിമിടിപ്പ് അറിഞ്ഞോരുണ്ടേ....
പടവെട്ടാന്‍ കച്ചയൊരുക്കി നിരന്നോരുണ്ടേ .....
തടയില്ലാതങ്ങനെ ഇങ്ങനെ പാഞ്ഞോരുണ്ടേ... 
തുതുതൂ.....തുതുതൂ...തുതുതൂ
തുതുതൂ.....തുതുതൂ...തുതുതൂ

കാണാത്തൊരു കാറ്റു പറഞ്ഞേ കേട്ടോരും ഏറ്റു പറഞ്ഞേ ....
നേരെല്ലാം പോയി മറഞ്ഞേ കാലം കലികാലമറിഞ്ഞേ.....



No comments:

Post a Comment

Melle Melle Mukhapadam Song Lyrics| മെല്ലെ മെല്ലെ മുഖപടം | Malayalam evergreen songs| Malayalam Old Song Lyrics| Malayalam Melodies

സംഗീതം : ജോൺസൺ വരികൾ : ഒ എൻ വി കുറുപ്പ് പാടിയത്:  ജെ യേശുദാസ് രാഗം : ശുദ്ധധന്യാസി സിനിമ : ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം മെല്ലെ മെല്...