Film - Poomaram - പൂമരം
Song - Ini Oru Kaalathe - ഇനിയൊരു കാലത്തേക്കൊരു
Film By Abrid Shine Music: Leela L Girikkuttan Lyricist: Ajeesh Dasan Vocals: Karthik
ഇനിയൊരു കാലത്തേക്കൊരു പൂ വിടര്‍ത്തുവാന്‍
ഇവിടെ ഞാനീ മരം നട്ടു. (2)
ഇനിയൊരു കാലത്തേക്കൊരു തീ പടര്‍ത്തുവാന്‍
ഇവിടെയെന്‍ മിഴികളും നട്ടു.
വിരഹ ജനാലകള്‍ വിജന വരാന്തകള്‍ (2)
ഇവിടെ ഞാന്‍ എന്നെയും നട്ടു.
ഇനിയൊരു കാലത്തെക്കൊരു പൂ വിടര്‍ത്തുവാന്‍
ഇവിടെ ഞാനീ മരം നട്ടു.
മഴയുടെ മൊഴികളെ മൌനമായെന്നോ
അറിയുവാനാശിച്ചു നമ്മള്‍ (2)
ശിശിരത്തിന്നിലകളായ് മണ്ണിന്‍ മനസ്സിലേ -
ക്കടരുവാനാശിച്ചു നമ്മള്‍
മഴ മാഞ്ഞതെങ്ങോ വെയില്‍ ചാഞ്ഞതെങ്ങോ (2)
മണലില്‍ നാം ഒരുവിരല്‍ ദൂരത്തിരുന്നു ......
ഉം ...........ഉം............ഉം...........ഉം..............ഉം..................
തണലെഴും വഴികളില്‍ കാറ്റുപോല്‍ മിണ്ടി
ഇവിടെ നാം ഉണ്ടായിരിക്കും (2)
ചിറകടിച്ചുയരുവാന്‍ ഓര്‍മ്മതന്‍ തൂവല്‍
പകരമായേകുന്ന മണ്ണില്‍
മഴയോര്‍മ്മ ചൂടും ഇലപോലെ നമ്മള്‍ (2)
ഇനി വേനലോളം കൈകോര്‍ത്തിരിക്കാം.
ഇനിയൊരു കാലത്തേക്കൊരു പൂ വിടര്‍ത്തുവാന്‍
ഇവിടെ ഞാനീ മരം നട്ടു.
Film By Abrid Shine Music: Leela L Girikkuttan Lyricist: Ajeesh Dasan Vocals: Karthik
No comments:
Post a Comment