Monday, October 31, 2022

Nee Mukilo Song Lyrics| UYARE | Parvathy Thiruvothu | Asif Ali | Gopi Sunder|നീ മുകിലോ| Malayalam evergreen songs| Malayalam songs lyrics

സിനിമ : ഉയരെ
സംഗീതം : ഗോപി സുന്ദർ
വരികൾ : റഫീഖ് അഹമ്മദ്
പാടിയത്: സിതാര കൃഷ്ണകുമാർ, വിജയ് യേശുദാസ് 

നീ മുകിലോ പുതുമഴ മണിയോ
തൂ വെയിലോ ഇരുളല നിഴലോ...
അറിയില്ലിന്നു നീയെന്ന ചാരുത
അറിയാമിന്നിതാണെൻ്റെ ചേതന...
ഉയിരിൽ നിറയും അതിശയകര ഭാവം...
ഉം... ഉം..... ഉം..... ഉം...

നീ മുകിലോ പുതുമഴ മണിയോ...
തൂ വെയിലോ ഇരുളല നിഴലോ...

നീയെന്ന ഗാനത്തിൻ ചിറകുകളേറി
ഞാനേതു ലോകത്തിൽ ഇടറിയിറങ്ങി
പാടാനായ് ഞാൻ....പൊരും നേരമോ,..
ശ്രുതിയറിയുകയില്ല... രാഗം താളം പോലും...

നീ മുകിലോ പുതുമഴ മണിയോ...
തൂ വെയിലോ ഇരുളല നിഴലോ...

നീയെന്ന മേഘത്തിൻ പടവുകൾ കയറി
ഞാനേതുമാരിപ്പൂ തിരയുകയായി...
ചൂടാൻ മോഹമായ്... നീളും കൈകളിൽ...
ഇതളടരുകയാണോ... മായാ സ്വപ്നം പോലെ...

നീ മുകിലോ പുതുമഴ മണിയോ
തൂ വെയിലോ ഇരുളല നിഴലോ...
അറിയില്ലിന്നു നീയെന്ന ചാരുത
അറിയാമിന്നിതാണെൻ്റെ ചേതന...
ഉയിരിൽ നിറയും അതിശയകര ഭാവം...
ഉം... ഉം..... ഉം..... ഉം...

Ponnushassennum Song Lyrics | Meghamalhaar | P Jayachandran | KS Chithra | Ramesh Narayanan | O N V Kurup | Malayalam evergreen songs| Malayalam movie songs

സിനിമ : മേഘമൽഹാർ
സംഗീതം : രമേശ് നാരായണൻ
വരികൾ : ഓ. എൻ. വി. കുറുപ്പ്
പാടിയത് : പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര

പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ
സൗന്ദര്യ തീർത്ഥക്കടവിൽ..

പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ
സൗന്ദര്യ തീർത്ഥക്കടവിൽ..
നഷ്ട സ്മൃതികളാം മാരിവില്ലിൻ 
വർണ്ണ പൊട്ടുകൾ തേടി.. നാം വന്നു....

ഒന്നു പിണങ്ങിയിണങ്ങും നിൻ 
കണ്ണിൽ കിനാവുകൾ പൂക്കും...
ഒന്നു പിണങ്ങിയിണങ്ങും നിൻ 
കണ്ണിൽ കിനാവുകൾ പൂക്കും...
പൂമ്പുലർക്കണി പോലെയെതോ 
പേരറിയാ പൂക്കൾ...
നമ്മെ തിരിച്ചറിഞ്ഞെന്നോ ചിര 
ബന്ധുരമീ സ്നേഹ ബന്ധം...
നമ്മെ തിരിച്ചറിഞ്ഞെന്നോ ചിര 
ബന്ധുരമീ സ്നേഹ ബന്ധം...

പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ
സൗന്ദര്യ തീർത്ഥക്കടവിൽ..

തീരത്തടിയും ശംഖിൽ നിൻ 
പേരു കോറി വരച്ചു ഞാൻ...
തീരത്തടിയും ശംഖിൽ നിൻ 
പേരു കോറി വരച്ചു ഞാൻ...
ശംഖു കോർത്തൊരു മാല നിന്നെ ഞാനണിയിക്കുമ്പോൾ...
ജന്മങ്ങൾക്കപ്പുറത്തെങ്ങോ 
ഒരു ചെമ്പകം പൂക്കും സുഗന്ധം... 
ജന്മങ്ങൾക്കപ്പുറത്തെങ്ങോ 
ഒരു ചെമ്പകം പൂക്കും സുഗന്ധം... 

പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ
സൗന്ദര്യ തീർത്ഥക്കടവിൽ..

പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ
സൗന്ദര്യ തീർത്ഥക്കടവിൽ..
നഷ്ട സ്മൃതികളാം മാരിവില്ലിൻ 
വർണ്ണ പൊട്ടുകൾ തേടി.. നാം വന്നു....

Akashamayavale - Song Lyrics| Vellam | Nidheesh Naderi | Bijibal | Shahabaz Aman | Malayalam movie Lyrics

വരികൾ : നിദീഷ് നടെരി
സംഗീതം: ബിജിപാൽ
പാടിയത് : ഷഹബാസ് അമൻ


ആകാശമായവളെ അകലെ പറന്നവളെ
ചിറകായിരുന്നല്ലോ നീ 
അറിയാതെ പോയന്നു ഞാൻ
നിഴലോ മാഞ്ഞു പോയ് വഴിയും മറന്നു പോയ്
തോരാത്ത രാമഴയിൽ
ചൂട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞു പോയ്
ഞാനും ശൂന്യമായി 

ഉടലും ചേർന്ന് പോയ് ഉയിരും പകുത്തു പോയ്
ഉള്ളം പിണഞ്ഞു പോയി
ഒറ്റക്കിരുന്നെത്ര കാറ്റു ഞാൻ ഏൽക്കണം
തീരാ നോവുമായി
ഓർമയിലാഴ്ന്നെത്ര കാതങ്ങൾ നീന്തണം 
നീയാം തീരമേ നാം 

കടവോ ഇരുണ്ടുപോയ് പടവിൽ തനിച്ചുമായ്
നിനവോ നീ മാത്രമായ്
അന്തികിളികൂട്ടമൊന്നായ് പറന്നുപോയ്
വാനം വിമൂഖമായി
ഇറ്റു നിലാവെൻ്റെ നെറ്റിമേൽ തൊട്ടത്
നീയോ രാക്കനവോ

ആകാശമായവളെ അകലെ പറന്നവളെ
ചിറകായിരുന്നല്ലോ നീ 
അറിയാതെ പോയന്നു ഞാൻ
നിഴലോ മാഞ്ഞു പോയ് വഴിയും മറന്നു പോയ്
തോരാത്ത രാമഴയിൽ
ചൂട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞു പോയ്
ഞാനും ശൂന്യമായി 

Wednesday, October 26, 2022

Ole Melody - Song Lyrics | ഓള മെലഡി | Thallumaala | Tovino Thomas | Malayalam song lyrics | Malayalam Evergreen Song Lyrics | Year 2022

Song : Ole Melody
Vocals : Haricharan Seshadri, Benny Dayal, Salim Kumar, Vishnu Vijay
Lyrics : Mu.Ri
Music Composed, Arranged and Produced : Vishnu Vijay


ഒര്  അടിക്കാരൻ 
ഒര് അഞ്ചാറടിയുള്ള കണ്ടാലോ 
മൊഞ്ചുള്ള പഞ്ചാരയടിക്കാരൻ 

ഒര് അടിക്കാരൻ 
ഒര് അടിക്കാരൻ   
ഒരു അഞ്ചാറടിയുള്ള  കണ്ടാല്
മൊഞ്ചുള്ള പഞ്ചാരയടിക്കാരൻ 
ഒര് അടിക്കാരൻ 
ഓന് കൊണ്ട അടികളിൽ 
ഏറ്റോം ഏറ്റോം പവറാ ധമനി 

ഓള മെലഡി മെലഡി ഓള മെലഡി 
ഓള മെലഡി മെലഡി ഓള മെലഡി
സനി സരിഗ സരിനി ധനി സരിനിസ  
സനി സരിഗ സരിനി ധനി സരിനിസ

സനി സരിഗ സരിനി ധനി സരിനിസ  
സനി സരിഗ സരിനി ധനി സരിനിസ

അടി കൊണ്ടോൻ്റെ  ചിരി കണ്ടോളി 
ഓ വാങ്ങുംതോനെ അത് താങ്ങാനോനെ
ഓനെ താങ്ങ് ഓനെ
 
ഹാരി സാരസി മാനസ ഹാരിണി 
ഹാസ മലരായ് വിരിഞ്ഞോള് 
ചേല് ഹുസ്നുൾ ജമാലോള് 
ഹാല് ബദ്‌റുൽ മുനീറോനെ 
ഘോര ഘോരം സാര സാരം 
ധീര ധീരം കൊണ്ട പ്രേമം ആഹാ...... 
സുന്ദര പ്രപഞ്ച സത്ത രാഗാലയ 
സത്വര പ്രവാഹമേറ്റൊരളാണെ
ചന്ദിര പിടപ്പ് താളമേറ്റുന്നെ 
ചന്ദിര പിറപ്പ് കാല രാത്രീല് 
ഓള മെലഡി മെലഡി ഓള മെലഡി
സരിഗ സരിനി ധനി സരിനിസ  

ഗമ ഗമ ഗരി മഗ മഗ
സമ ഗമ സമ ഗമ 

സമഗരിമ സമഗരിമ മഗരി ധ 
ഗമധനിസ ഗമധനിസ ഗമധനിസ

പ്രേമവർത്താനം വർത്തമാനം 
ആ....ആ....ആ...വന്ദനം ...
കേമനോനും കെമിയോളും കൊണ്ട 
പ്രേമ നിർഭര സല്ലാപം 
പ്രഥമ പരിഗണന തരൂ 
നവ ഹൃദയ പാലകനാകുവാൻ 
പ്രണയ മഹാ കലവിരുതുകളിൽ  
പ്രേമോന്മാദീ നീ നേടി വാ 
അവളുടെ പുരിക ചലന
നയനനടനമനുകൂല സമവാക്യമേകി 
തളിക നിറയെ പ്രണയ മധുര 
പലഹാര രസ ധാരയൊഴുകീ 
വികട കവിത രചന തുടരു 
മനുയോജ ശ്രുതി ഭേധ 
മെലഡി മെലഡി ഓള മെലഡി

ഓള മെലഡി മെലഡി ഓള മെലഡി
സരിഗ സരിനി ധനി സരിനിസ  
സനി സരിഗ സരിനി ധനി സരിനിസ

Lyrics in English

oru adikkaran
oru anchaaradiyulla kandaalo
monchulla panchaarayadikkaaran

oru adikkaaran
oru adikkaaran
oru anchaaradiyulla kandaalu
monchulla panchaarayadikkaaran
oru adikkaaran
onu konda adikalil
etom etom pavaraa madani

ole melody melody ole melody
ole melody melody ole melody
sani sariga sarini dhani sarinisa
sani sariga sarini dhani sarinisa

sani sariga sarini dhani sarinisa
sani sariga sarini dhani sarinisa

adi kondonte chiri kandoli
oo vaangumthone ath thaangaanone
one thaang one

hari sarasi maanasa haarini
haasa malaraay virinjolu
chelu husnul jamaalolu
haalu badrul muneerone
khora khoram saara saaram
dheera dheeram konda premam aahaa...
sundara prapancha saththa raagaalaya
sathwara pravaaha metoraalaane
chandira pidapp thaalametunne
chandira pirapp kaala rathreelu
ole melody melody ole melody
sani sariga sarini dhani sarinisa

gama gama gari maga maga
sama gama sama gama

samgarima samagarima magari dha
gamadhanisa gamadhanisa gamadhanisa

premavarthaanam varthamaanam
aaa...aaa...aaa...vandanam...
kemanonum kemiyolum konda
prema nirbhara sallaapam
pradhama pariganana tharooo
nava hridaya paalakanaakuvaan
pranaya mahaa kalaviruthukalil
premonmaadee nee nedi vaa
avalude purika chalana
nayananadanamanukoola samavaakyameki
thalika niraye pranaya madhura
palahaara rasa dhaarayozhukee
vikada kavitha rachana thudaroo..
manuyoja sruthi bhedha
melody melody ole melody

ole melody melody ole melody
sani sariga sarini dhani sarinisa
sani sariga sarini dhani sarinisa 
 

Friday, October 7, 2022

Pinnenthe Enthe Mulle | Ellam Sheriyakum | KS Harisankar | Ouseppachan | B K Harinarayanan |Malayalam song Lyrics | En vinnile Thaarame |

സംഗീതം : ഔസേപ്പച്ചൻ 
വരികൾ : ഹരിനാരായണൻ ബി.കെ 
പാടിയത് : ഹരിശങ്കർ കെ.എസ് 


പിന്നെന്തേ എന്തേ മുല്ലേ... 
കന്നിവെയിൽ വന്നേ ചാരെ... 
പിന്നെന്തേ ഓമൽച്ചുണ്ടിൽ... 
പുഞ്ചിരിതേൻ പെയ്തീലെന്തേ...
 
കണ്ണോട് കാവലായി... 
കസ്തൂരി തെന്നലില്ലേ... 
കുഞ്ഞു കുറുമ്പോളവുമായ്... 
കൂടെ... ഞാനും.. ഇല്ലേ... 

എൻ വിണ്ണിലേ താരമേ... 
എന്നുമെൻ നെഞ്ചിലേ ശ്വാസമേ... 
തൂമന്ദഹാസം ചിന്തകളിൽ... 
ചെന്താമരപ്പൂവായ് മാറുകയായ്... 
നീ തന്നിതെന്നിൽ മായാ പ്രപഞ്ചം... 
ഞാൻ നിൻ നിഴലായെന്നും... 

പിന്നെന്തേ എന്തേ മുല്ലേ... 
കന്നിവെയിൽ വന്നേ ചാരെ... 
പിന്നെന്തേ ഓമൽച്ചുണ്ടിൽ... 
പുഞ്ചിരിതേൻ പെയ്തീലെന്തേ... 

എൻ വിണ്ണിലേ താരമേ... 
എന്നുമെൻ നെഞ്ചിലേ ശ്വാസമേ...

ഏകാന്തമാം നിൻ മാത്രകളിൽ... 
ഏതോർമ്മ തൻ ചൂടിൽ ആളുന്നു നീ... 
ഈറൻ നിലാവായ് തോരാതെ നിന്നിൽ... 
പൊഴിയാം ഞാനാ ജന്മം... 

പിന്നെന്തേ എന്തേ മുല്ലേ... 
കന്നിവെയിൽ വന്നേ ചാരെ.. .
പിന്നെന്തേ ഓമൽച്ചുണ്ടിൽ... 
പുഞ്ചിരിതേൻ പെയ്തീലെന്തേ...
 
കണ്ണോട് കാവലായി... 
കസ്തൂരി തെന്നലില്ലേ... 
കുഞ്ഞു കുറുമ്പോളവുമായ്... 
ഉം ......ഉം .....ഉം .....ഉം ...ഉം 

Lyrics in English

Lyrics: B K Harinarayanan Music: Ouseppachan Singer: KS Harisankar

pinnenthe enthe mulle... kanniveyil vanne chaare.. pinnenthe omalchundil.. punchirithen peytheelenthe... kannod kaavalaayi... kasthoori thennalille... kunju kurumbolavumaay... koode....njaanum...elle... en vinnile thaarame... ennumen nenchile swaasame... thoomanthahaasam chinthakalil.. chenthaamarappoovaay maarukayaay... nee thannithennil maaya prapancham.. njan nin nizhalaayennum.. pinnenthe enthe mulle... kanniveyil vanne chaare.. pinnenthe omalchundil.. punchirithen peytheelenthe... en vinnile thaarame... ennumen nenchile swaasame... ekaanthamaam nin maathrakalil... ethormma than choodil aalunnu nee.. eeran nilaavaay thoraathe ninnil... pozhiyaam njaana janmam... pinnenthe enthe mulle... kanniveyil vanne chaare.. pinnenthe omalchundil.. punchirithen peytheelenthe... kannod kaavalaayi... kasthoori thennalille... kunju kurumbolavumaay... um...um....um...um...


Tuesday, October 4, 2022

Kannil Kannil - Sita Ramam (Malayalam) | Dulquer | Mrunal | Vishal | Hanu Raghavapudi | Kaalam nammil | Malayalam Song Lyrics - 2022 |

സംഗീതം : വിശാൽ ചന്ദ്രശേഖർ 
വരികൾ : അരുൺ ആലാട് 
പാടിയത് : ഹരിശങ്കർ കെ.എസ് , സിന്ദൂരി എസ് 

കാലം നമ്മിൽ തന്നൊരേ വരം.. 
സുദീപ്തമീ സ്വയംവരം.. 
സ്വപ്നംപോലിന്നീ സമാഗമം.. 
മനം മുഖം സുഹാസിതം.. 
ഉയിരുകളലിയുന്നുവോ.. 
മുകിൽ കുടഞ്ഞ മാരിയിൽ.. 
ഇനിയനുരാഗമായ്.. 
മധുരമറിഞ്ഞിടാം.. 
വിരലുകൾ കോർത്തിടാം.. 
അരികിലിരുന്നിടാം സദാ.. 

കണ്ണിൽ കണ്ണിൽ കനവലിഞ്ഞ 
കടലുപോലെ പ്രണയമായ്.. 
ഈ സുദിനമാനന്ദമായ്.. 

കണ്ണിൽ കണ്ണിൽ കനവലിഞ്ഞ 
കടലുപോലെ പ്രണയമായ്.. 
ഈ സുദിനമാനന്ദമായ്.. 

തൊട്ടു തൊട്ടൊന്നായ് ചേർന്നിരിക്കാം.. 
പാട്ടൊന്നു പാടിത്തരാം... 
നാളേറെയായ് നമ്മൾ കാത്തിടുമീ.. 
മോഹങ്ങൾ പങ്കുവയ്ക്കാം.. 
അനുപമ സ്നേഹലോലമായ്... 
നറുചിരി തൂകി നിന്നു നാം... 
ഇനിവരും പകലുമിരവും... 
നിറയുമരിയൊരാ...  
നിറങ്ങളാൽ.. 

കണ്ണിൽ കണ്ണിൽ കനവലിഞ്ഞ 
കടലുപോലെ പ്രണയമായ്... 
ഈ സുദിനമാനന്ദമായ്... 

കണ്ണിൽ കണ്ണിൽ കനവലിഞ്ഞ 
കടലുപോലെ പ്രണയമായ്... 
ഈ സുദിനമാനന്ദമായ്... 

ഒരു പുഴയായ് ഒഴുകുവാൻ 
ദിശകൾ തേടി നാം... 
പുതുശലഭമതെന്ന പോൽ 
വനികൾ തേടി നാം... 
പുലരിയിൽ എത്ര മാത്രകൾ 
ഇരുമനമൊന്നു ചേർന്നിടാം... 
പലവുരു തനിയെ ഉണരും.... 
പ്രണയ കാവ്യമായ്... 
ഇതാ...ഇതാ...

കണ്ണിൽ കണ്ണിൽ കനവലിഞ്ഞ 
കടലുപോലെ പ്രണയമായ്... 
ഈ സുദിനമാനന്ദമായ്.. 

കണ്ണിൽ കണ്ണിൽ കനവലിഞ്ഞ 
കടലുപോലെ പ്രണയമായ് 
ഈ സുദിനമാനന്ദമായ്...

Lyrics In Eglish

Music: Vishal Chandrashekhar
Lyrics: Arun Alat
Singers: Harishankar K.S, Sindhoori. S

kaalam nammil thannore varam
sudeepthamee swayamvaram
swapanam polinnee samaagamam
manam mukham suhaasitham
uyirukalaliyunnuvo
mukil kudanja maariyil
iniyanuraagamaay
madhuramarinjidaam
viralukal korthidaam
arikilirunnidaam sadhaa.

kannail kannil kanavalinja
kadalupole pranayamaay
ee sudinamaanandamaay...

kannail kannil kanavalinja
kadalupole pranayamaay
ee sudinamaanandamaay...

thottu thottonnaay chernnirikkam
paattonnu paaditharaam
naalereyaay nammal kaathidumee
mohangal pankuvaykkaam..
anupama snehalolamaay..
naruchiri thooki ninnu naam..
inivarum pakalumiravum..
nirayumariyoraa..
nirangalaal...

kannail kannil kanavalinja
kadalupole pranayamaay
ee sudinamaanandamaay...

kannail kannil kanavalinja
kadalupole pranayamaay
ee sudinamaanandamaay...

oru puzhayaay ozhukuvaan..
dishakal thedi naam..
puthushalabhamathenna pol...
vanikal thedi naam..
pulariyil ethra maathrakal..
irumanamonnu chernnidaam...
palavuru thaniye unarum...
pranaya kavyamaay...
ithaa...ithaa...

kannail kannil kanavalinja
kadalupole pranayamaay
ee sudinamaanandamaay...

kannail kannil kanavalinja
kadalupole pranayamaay
ee sudinamaanandamaay...

ILA PEYTHU MOODUMI | Kavitha | Ellam Sheriyakum | Ouseppachan | Harinarayanan | Sithara Krishnakumar | Malayalam Song Lyrics | Movie 2021

സംഗീതം : ഔസേപ്പച്ചൻ 
വരികൾ : ഹരിനാരായണൻ 
പാടിയത് : സിതാര കൃഷ്ണകുമാർ 


ഇല പെയ്തു മൂടുമീ നാട്ടുമൺപാതയിൽ 
തണലായ് വരുന്നവൻ നീയേ ...
കരളിൻ്റെ കടലാസു പൊതിയിലെ ചിന്തകൾ 
അറിയാതെ തൊട്ടവൻ നീയേ ...
ഒരുമിച്ചു നാം നടക്കുന്നൊരാ നേരത്ത് 
ഒരുപാട്ടു കൂട്ടിനുണ്ടായിരുന്നു ...

ഒരുപാട്ടു കൂട്ടിനുണ്ടായിരുന്നു ...

ഒരുവാക്കു മിണ്ടാതെ മൗനമായെത്രയും 
കവിത നാം കൈമാറിയില്ലേ.... 
അകലെ പിറക്കും പുലർകാല സൂര്യനായ് 
നിറയെ കിനാവു കണ്ടില്ലേ.... 

നിറയെ കിനാവു കണ്ടില്ലേ.... 

അടരുവാനാവാതടുത്തൊരീ നേരത്ത് 
സമയം കൊഴിഞ്ഞു വീഴുന്നു.... 
ഒരു പനീർ പൂവായ് ചുവന്നൊരീ സന്ധ്യയിൽ 
വിടചൊല്ലിടുന്നുവോ നമ്മൾ... 
ഹൃദയം മുറുക്കെ പൊടിഞ്ഞുകൊണ്ടാർക്കായ് 
ഇരുവഴിക്കാകുന്നു നമ്മൾ... 
ഇനിയെന്നു കാണുമോ ഇനി നിൻ്റെ   പാട്ടുകൾ 
ഇവളൊന്നു പാടുമോ തോഴാ ...

ഇനിയൊന്നു കാണുമോ ഇനി നിൻ്റെ   പാട്ടുകൾ 
ഇവളൊന്നു പാടുമോ തോഴാ ...


Lyrics In English

Music : Ouseppachan Lyrics : Harinarayanan Singer : Sithara Krishnakumar

ila peythu moodumee naattumanpaathayil
thanalaay varunnavan neeye...
karalinte kadalasu pothiyile chinthakal
ariyaathe thottavan neeye...
orumichu naam nadakkunnoraa nerath..
orupaattu koottinundaayirunnu...

orupaattu koottinundaayirunnu...

oruvaakku mindaathe mounamaayethrayum...
kavitha naaam kaimaariyille...
akale pirakkum pularkaala sooryanaay
niraye kinaavu kandille...

niraye kinaavu kandille...

adaruvaanaavaathaduthoree nerath..
samayam kozhinju veezhunnu...
oru paneer poovaay chuvannoree sandhyayil
vidachollidunnuvo nammal..
hridayam murukke podinjukondaarkkaay
iruvazhikkaakunnu nammal...
iniyennu kaanumo ini ninte paattukal
ivalonnu paadumo thozhaa..

iniyennu kaanumo ini ninte paattukal
ivalonnu paadumo thozhaa..

Monday, October 3, 2022

Athmaavile Aanandhame I Kaana Kinaavin | Maya Kinaavil mazhayaakumo | Malayalam Songs Lyrics| Sajeer Koppam | Evergreen Songs Lyrics

പാടിയത്  : സജീർ കൊപ്പം 
വരികൾ    : കെ.സി. അഭിലാഷ് 
സംഗീതം : സജീർ കൊപ്പം & സിബു സുകുമാരൻ 


കാണാ കിനാവിൻ കണിയാകുമോ നീ.. 
കാണും നിലാവിൽ മായാതെ മാഞ്ഞോ... 
മായാ കിനാവിൽ മഴയാകുമോ നീ... 
മായാതെ മഴവില്ലിൻ കുടയായി മാറൂ... 

ആത്മാവിലെ ആനന്ദമേ 
ആരാരുമറിയാതെ കാക്കുന്നു ഞാൻ.... 
ആളുന്നൊരീ തീനാളമായ്
അലയുന്നൊരെരിവേനൽ  പ്രണയാർദ്രമേ.....
 
നീ എൻ  നെഞ്ചിൻ  പൊൻവാതിൽ
മിന്നുന്നൊരഴകാർന്നൊരലിവിൻ്റെ  ഉയിരാകുമോ... 
നീ കനിവായി തെളിയുന്നൊരാകാശ ചെരുവിൽ..
ഞാൻ അലയുന്നൊരലയായിടാം...
 
കാണാ കിനാവിൻ കണിയാകുമോ നീ... 
കാണും നിലാവിൽ മായാതെ മാഞ്ഞോ... 

ചഷകമായ് ഒഴുകുമോ പ്രാണനിൽ നിന്നനുരാഗം.. 
അമൃതമായ് നിറയുമോ നോവുമാത്മ രാഗത്തിൽ.. 

നീയേ...ദീപ്തമായ് ....നീയേ... ശ്വാസമായ്.. 

കാണാ കിനാവിൻ കണിയാകുമോ നീ... 
കാണും നിലാവിൽ മായാതെ മാഞ്ഞോ... 

ഇരവിലും പകലിലും ഉയിരുതേടും തുടിതാളം.. 
ഉദയമായ് ഉണർവ്വുമായ് കിരണമായ് അണയൂ നീ.. 

നീ......നാദമായ് .....നീ ....താളമായ് ..

കാണാ കിനാവിൻ കണിയാകുമോ നീ... 
കാണും നിലാവിൽ മായാതെ മാഞ്ഞോ... 
മായാ കിനാവിൽ മഴയാകുമോ നീ... 
മായാതെ മഴവില്ലിൻ കുടയായി മാറൂ...

ആത്മാവിലെ ആനന്ദമേ.... 
ആരാരുമറിയാതെ കാക്കുന്നു ഞാൻ.... 
ആളുന്നൊരീ തീനാളമായ്.... 
അലയുന്നോരെരിവേനൽ പ്രണയാർദ്രമേ.....
  
നീ എൻ  നെഞ്ചിൻ  പൊൻവാതിൽ
മിന്നുന്നൊരഴകാർന്നൊരലിവിൻ്റെ  ഉയിരാകുമോ... 
നീ കനിവായി തെളിയുന്നൊരാകാശ ചെരുവിൽ
ഞാൻ അലയുന്നൊരലയായിടാം... 

കാണാ കിനാവിൻ കണിയാകുമോ നീ... 
കാണും നിലാവിൽ മായാതെ മാഞ്ഞോ...  


Lyrics in English

Singer: Sajeer Koppam
Lyrics : K.C Abhilash
Music: Sajeer Koppam & Sibu Sukumaaran

kaanaa kinaavin kaniyaakumo nee..
kaanum nilaavil maayathe maanjo...
maayaa kinaavil mazhayaakumo nee..
maayaathe mazhavillin kudayaayi maaroo..

aathmaavile aanandame
aaraarumariyaathe kaakkunnu njaan...
aalunnoree theenaalamaay
alayunnorerivenal pranayaardrame...

nee en nenchil ponvaathil
minnunnorazhakaarnna alivinte uyiraakumo...
nee kanivaayi theliyunnoraakaasha cheruvil
njaan alayunnoralayaayidaam...

kaanaa kinaavin kaniyaakumo nee..
kaanum nilaavil maayathe maanjo...

chashakamaay ozhukumo praananil ninnanuraagam..
amruthamaay nirayumo novumaathma raagathil ...

neeye... deepthamaay... neeye...swaasamaay...

kaanaa kinaavin kaniyaakumo nee..
kaanum nilaavil maayathe maanjo...

iravilum pakalilum uyiruthedum thudithaalam...
udayamaay unarvvumaay kiranamaay anayoo nee...

nee ...naadamaay...nee ...thaalamaay...

kaanaa kinaavin kaniyaakumo nee..
kaanum nilaavil maayathe maanjo...
maayaa kinaavil mazhayaakumo nee..
maayaathe mazhavillin kudayaayi maaroo..

aathmaavile aanandame
aaraarumariyaathe kaakkunnu njaan...
aalunnoree theenaalamaay
alayunnorerivenal pranayaardrame...

nee en nenchil ponvaathil 
minnunnorazhakaarnna alivinte uyiraakumo...
nee kanivaayi theliyunnoraakaasha cheruvil
njaan alayunnoralayaayidaam...

kaanaa kinaavin kaniyaakumo nee..
kaanum nilaavil maayathe maanjo...

Melle Melle Mukhapadam Song Lyrics| മെല്ലെ മെല്ലെ മുഖപടം | Malayalam evergreen songs| Malayalam Old Song Lyrics| Malayalam Melodies

സംഗീതം : ജോൺസൺ വരികൾ : ഒ എൻ വി കുറുപ്പ് പാടിയത്:  ജെ യേശുദാസ് രാഗം : ശുദ്ധധന്യാസി സിനിമ : ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം മെല്ലെ മെല്...