Monday, October 31, 2022

Akashamayavale | ആകാശമായവളെ | Song Lyrics| Vellam | Malayalam movie songs Lyrics

ആകാശമായവളെ അകലെ പറന്നവളെ
ചിറകായിരുന്നല്ലോ നീ 
അറിയാതെ പോയന്നു ഞാൻ
നിഴലോ മാഞ്ഞു പോയ് വഴിയും മറന്നു പോയ്
തോരാത്ത രാമഴയിൽ
ചൂട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞു പോയ്
ഞാനും ശൂന്യമായി 

ഉടലും ചേർന്ന് പോയ് ഉയിരും പകുത്തു പോയ്
ഉള്ളം പിണഞ്ഞു പോയി
ഒറ്റക്കിരുന്നെത്ര കാറ്റു ഞാൻ ഏൽക്കണം
തീരാ നോവുമായി
ഓർമയിലാഴ്ന്നെത്ര കാതങ്ങൾ നീന്തണം 
നീയാം തീരമേ നാം 

കടവോ ഇരുണ്ടുപോയ് പടവിൽ തനിച്ചുമായ്
നിനവോ നീ മാത്രമായ്
അന്തികിളികൂട്ടമൊന്നായ് പറന്നുപോയ്
വാനം വിമൂഖമായി
ഇറ്റു നിലാവെൻ്റെ നെറ്റിമേൽ തൊട്ടത്
നീയോ രാക്കനവോ

ആകാശമായവളെ അകലെ പറന്നവളെ
ചിറകായിരുന്നല്ലോ നീ 
അറിയാതെ പോയന്നു ഞാൻ
നിഴലോ മാഞ്ഞു പോയ് വഴിയും മറന്നു പോയ്
തോരാത്ത രാമഴയിൽ
ചൂട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞു പോയ്
ഞാനും ശൂന്യമായി 

വരികൾ : നിദീഷ് നടെരി
സംഗീതം: ബിജിപാൽ
പാടിയത് : ഷഹബാസ് അമൻ

No comments:

Post a Comment

Puthu Mazha | പുതുമഴ | Sarvam Maya | Malayalam new songs lyrics | Malayalam sogs lyrics

പുതുമഴ വീണ പോലൊരാൾ.. അരികിലിരുന്ന രാത്രിയിൽ..  ഹൃദയമൊരേ നിലാ നദി..  ചിറകുകൾ മെല്ലെ നീർത്തിതാ.. ചിരിമണി മാല കോർത്തിതാ.. നിറയുകയായ് മനം സ്വയം....