Monday, October 31, 2022

Nee Mukilo | നീ മുകിലോ | UYARE | Malayalam evergreen songs| Malayalam Songs lyrics

നീ മുകിലോ പുതുമഴ മണിയോ
തൂ വെയിലോ ഇരുളല നിഴലോ...
അറിയില്ലിന്നു നീയെന്ന ചാരുത
അറിയാമിന്നിതാണെൻ്റെ ചേതന...
ഉയിരിൽ നിറയും അതിശയകര ഭാവം...
ഉം... ഉം..... ഉം..... ഉം...

നീ മുകിലോ പുതുമഴ മണിയോ...
തൂ വെയിലോ ഇരുളല നിഴലോ...

നീയെന്ന ഗാനത്തിൻ ചിറകുകളേറി
ഞാനേതു ലോകത്തിൽ ഇടറിയിറങ്ങി
പാടാനായ് ഞാൻ....പൊരും നേരമോ,..
ശ്രുതിയറിയുകയില്ല... രാഗം താളം പോലും...

നീ മുകിലോ പുതുമഴ മണിയോ...
തൂ വെയിലോ ഇരുളല നിഴലോ...

നീയെന്ന മേഘത്തിൻ പടവുകൾ കയറി
ഞാനേതുമാരിപ്പൂ തിരയുകയായി...
ചൂടാൻ മോഹമായ്... നീളും കൈകളിൽ...
ഇതളടരുകയാണോ... മായാ സ്വപ്നം പോലെ...

നീ മുകിലോ പുതുമഴ മണിയോ
തൂ വെയിലോ ഇരുളല നിഴലോ...
അറിയില്ലിന്നു നീയെന്ന ചാരുത
അറിയാമിന്നിതാണെൻ്റെ ചേതന...
ഉയിരിൽ നിറയും അതിശയകര ഭാവം...
ഉം... ഉം..... ഉം..... ഉം...

സിനിമ : ഉയരെ
സംഗീതം : ഗോപി സുന്ദർ
വരികൾ : റഫീഖ് അഹമ്മദ്
പാടിയത്: സിതാര കൃഷ്ണകുമാർ, വിജയ് യേശുദാസ് 

No comments:

Post a Comment

Puthu Mazha | പുതുമഴ | Sarvam Maya | Malayalam new songs lyrics | Malayalam sogs lyrics

പുതുമഴ വീണ പോലൊരാൾ.. അരികിലിരുന്ന രാത്രിയിൽ..  ഹൃദയമൊരേ നിലാ നദി..  ചിറകുകൾ മെല്ലെ നീർത്തിതാ.. ചിരിമണി മാല കോർത്തിതാ.. നിറയുകയായ് മനം സ്വയം....