Wednesday, May 13, 2020

Kandu Kothiche Song Lyrics| കണ്ടു കൊതിച്ചേ | Hello Namasthe Movie Song Lyrics| Malayalam Song Lyrics



സിനിമ : ഹലോ നമസ്തേ 
സംഗീതം : ദീപാങ്കുരൻ 
വരികൾ : കൈതപ്രം 
പാടിയത് : വിജയ് യേശുദാസ് 

കണ്ടു കൊതിച്ചേ കണ്ടെൻ്റെ  ഉള്ളു തുടിച്ചേ...
ചെണ്ടോലും ചുണ്ടിൻ അഴക്... ഓ..ഓ..ഓ...
ചെത്തി കുരുവീ...പൂവാലി ചെല്ല കുരുവീ...
വാസന്ത മധുവിധു രാവിൽ 
ഒഴുകാം തേൻ നിലാവിലൂടെ..
തീരാ മോഹമായ്‌ മാറാം...
കാണാതെ കണ്ടു നാം..

കണ്ടു കൊതിച്ചേ കണ്ടെൻ്റെ  ഉള്ളു തുടിച്ചേ...
ചെണ്ടോലും ചുണ്ടിൻ അഴക്... ഓ..ഓ..ഓ...

തൂമഞ്ഞു തുള്ളി പോലെ 
നീയെൻ്റെ  മുന്നിൽ നിൽക്കെ...
അറിയാതെ ഞാൻ പൊൻകിരണമായ്...
തൂമഞ്ഞു തുള്ളി പോലെ 
നീയെൻ്റെ മുന്നിൽ നിൽക്കെ...
അറിയാതെ ഞാൻ പൊൻകിരണമായ്...
തുള്ളി വന്ന പുള്ളിമാനെ പോലെ 
നീയെൻ്റെ മുന്നിലന്നു നോക്കി നിന്ന നേരം...
കള്ളിപെണ്ണേ വേളിപെണ്ണേ നിന്നെ 
പൂമാല കോർത്തെടുത്തു കെട്ടിയിട്ടതല്ലേ... 
പ്രിയതേ വരദേ മധുവിധു നാൾ കൊണ്ടാടാം...

കണ്ടു കൊതിച്ചേ കണ്ടെൻ്റെ ഉള്ളു തുടിച്ചേ...
ചെണ്ടോലും ചുണ്ടിൻ അഴക്... ഓ..ഓ..ഓ...

കൂട്ടിൻ്റെ കൂടുകൂട്ടാൻ 
കൂടൊന്നു മേഞ്ഞൊരുക്കാം...
ഇനിയെന്നുമേ ഒന്നാണു നാം..ആ..ആ..ആ..
കൂട്ടിൻ്റെ കൂടുകൂട്ടാൻ 
കൂടൊന്നു മേഞ്ഞൊരുക്കാം...
ഇനിയെന്നുമേ ഒന്നാണു നാം..
നോക്കി നോക്കി നിൽക്കുമെന്നും നമ്മൾ
രണ്ടല്ല രണ്ടുവീടും എന്നും  ഒന്നു പോലെ.
നോക്കി നോക്കി നിൽക്കുമെന്നും നമ്മൾ
രണ്ടല്ല രണ്ടുവീടും എന്നും  ഒന്നു പോലെ.
ദീപം തെളിയാൻ ഉദയമിതാ വരവായി..

കണ്ടു കൊതിച്ചേ കണ്ടെൻ്റെ ഉള്ളു തുടിച്ചേ...
ചെണ്ടോലും ചുണ്ടിൻ അഴക്... ഓ..ഓ..ഓ...

Lyrics in English

Film : Hello Namasthe
Music : Deepankuran
Lyrics:   Kaithapram
Singer : Vijay Yesudas

kandu kothiche kandente ullu thudiche......
chendolum chundin azhaku......o.....o....o...
chethi kuruvee poovaali chella kuruvee....
vaasantha madhuvidhu raavil ....
ozhukaam then nilaaviloode......
theeraa mohamaay maaraam...
kaanaathe kandu naam....

kandu kothiche kandente ullu thudiche......
chendolum chundin azhaku......o.....o....o...

thoomanju thulli pole....
neeyente munnil nilkke....
ariyaathe njaan ponkiranamaay....
thoomanju thulli pole....
neeyente munnil nilkke....
ariyaathe njaan ponkiranamaay....
thullivanna pullimaane pole....
neeyente munnilannu nokki ninna neram....
kallipenne velipenne ninne........
poomaala kortheduthu kettiyittathalle.....
priyathe varade madhuvidhu naal kondaadaam.....

kandu kothiche kandente ullu thudiche......
chendolum chundin azhaku......o.....o....o...

koottinte koottukoodaan .....
koodonnu menjorukkaam......
iniyennume onnaanu naam......aa...aa...aa
koottinte koottukoodaan .....
koodonnu menjorukkaam......
iniyennume onnaanu naam.....
nokki nokki nilkkumennum nammal.....
randalla randuveedum ennum onnu pole....
deepam theliyaan udayamithaa varavaayi....

kandu kothiche kandente ullu thudiche......
chendolum chundin azhaku......o.....o....o...




Ee Mazhathan Song Lyrics | ഈ മഴതൻ | Malayalam Song Lyrics| Ennu Ninte Moideen Movie Songs


Film : Ennu Ninte Moideen
Music by : Ramesh Narayan
Lyrics : Rafeeq Ahammed
Singer: K. J. Yesudas

ഈ മഴതൻ...വിരലീ പുഴയിൽ..

ഈ മഴതൻ...വിരലീ പുഴയിൽ..
എഴുതിയ ലിപിയുടെ പൊരുളറിയെ...
വിതുരമൊരോർമയിൽ നാമെരിയുന്നു..
വിരഹ നിലാവലപോൽ ഇവിടെ..
ഈ മഴതൻ...വിരലീ പുഴയിൽ..
എഴുതിയ ലിപിയുടെ പൊരുളറിയെ...

നനമണ്ണിൽ പ്രിയതേ നിൻ..
മൃദുലപാദം പതിയുമ്പോൾ..
നനമണ്ണിൽ പ്രിയതേ നിൻ..
മൃദുലപാദം പതിയുമ്പോൾ..
ഹൃദയമിന്നീ മൺകരയായീ..
കാലമെന്തേ ചിരിതൂകീ...

ഈ മഴതൻ...വിരലീ പുഴയിൽ..
എഴുതിയ ലിപിയുടെ പൊരുളറിയെ...

ഈ ജന്മം മതിയാമോ..
വിരഹ താപമിതറിയാനായ് ..
ഈ ജന്മം മതിയാമോ..
വിരഹ താപമിതറിയാനായ് ..
കര കവിഞ്ഞു പ്രാണനിലാകെ..
ഈ വികാരം നദിയായി..
ഇനി വരുമേറെ യുഗങ്ങളിലൂടെ...
അലയുമൊരേ വഴി നാം ഇവിടെ..

ഈ മഴതൻ...വിരലീ പുഴയിൽ..
ഈ മഴതൻ...വിരലീ പുഴയിൽ..
എഴുതിയ ലിപിയുടെ പൊരുളറിയെ...
വിതുരമൊരോർമയിൽ നാമെരിയുന്നു..
വിരഹ നിലാവലപോൽ ഇവിടെ..

Mounangal Song Lyrics | Malayalam Songs Lyrics| മൗനങ്ങൾ |


Movie: Maheshinte Prathikaaram
Lyrics: Rafeeq Ahammed
Music: BijiBal
Singer: Vijay Yesudas & Aparna Balamurali

മൗനങ്ങൾ മിണ്ടുമൊരീ നേരത്ത്..
മോഹങ്ങൾ പെയ്യുമോരീ തീരത്ത്..
ഇതുവരെ തിരയുവതെല്ലാം..
മനസ്സിനതളിലരിയ ശലഭമായ് വരവായ്..
ഇന്നെൻ നെഞ്ചം നീലാകാശം...

പരിചിതമേതോ പരിമളമായി ..
അറിയുകയായ് ഞാനെന്നിൽ നിന്നെ..
വെറുതെയലഞ്ഞു എനാലരികിലിതാ നീ.
എന്നെ തഴുകിയുണർത്താനെങ്ങോ നിന്നോ..
പ്രേമത്താൽ മാത്രം മിഴികളിൽ വിടരും..
പേരില്ലാ പൂക്കൾ കാണൂകയായ് ഞാൻ..
അറിയുവതാരാണാദ്യം മൊഴിയുവതാരാണാദ്യം..
അനുരാഗത്തിൻ മായാമന്ത്രം കാതിൽ..
ഇന്നെൻ നെഞ്ചം നീലാകാശം..

ഹൃദയമിതേതോ പ്രണയ നിലാവിൽ..
അലിയുകയായീ വെണ്മേഘമായ്..
ഒരു ചെറു സൂര്യൻ പോലെ മിനുങ്ങീ..
ഹിമകണമാമെൻ മോഹം മെല്ലെ..
ആഴത്തിൽ മീനായ് നീന്തി വരൂ നീ..
ആകാശം നീളെ പാറി വരൂ നീ..
പടരുകയാണെങ്ങും തെളിയുകയാണെങ്ങും..
മിഴിയോരത്തിൽ നിൻ്റെ  രാഗോന്മാദം..
ഇന്നെൻ നെഞ്ചം നീലാകാശം..

മൗനങ്ങൾ മിണ്ടുമൊരീ നേരത്ത്..
മോഹങ്ങൾ പെയ്യുമോരീ തീരത്ത്..
ഇതുവരെ തിരയുവതെല്ലാം..
മനസ്സിനതളിലരിയ ശലഭമായ് വരവായ്..
ഇന്നെൻ നെഞ്ചം നീലാകാശം...

Tuesday, May 12, 2020

Kathangal Kinavil - Malayalam movie song Lyrics- Malayalam Melody Songs lyrics

Movie: Darvinte Parinamam
Directer: Jijo Antony
Music: Sankar Sharma
Singer : Haricharan
Lyrics: Harinarayanan B K


കാതങ്ങൾ കിനാവിൽ പറന്നേ..
മോഹങ്ങൾ നിലാവായ്‌ പൊഴിഞ്ഞേ...
കാലത്തിൻ ചുരങ്ങൾ കടന്നേ...
തേനൂറും ദിനങ്ങൾ വരുന്നേ...
കുഞ്ഞുകൂട്ടിൽ... മഞ്ഞുതൂകാൻ...
വാ... മേഘമേ നീ...

കാതങ്ങൾ കിനാവിൽ പറന്നേ..

മോഹങ്ങൾ നിലാവായ്‌ പൊഴിഞ്ഞേ...
കുഞ്ഞുകൂട്ടിൽ.. മഞ്ഞുതൂകാൻ...
വാ... മേഘമേ നീ...

ഈ.... വാതിലൊരം

ഒന്നു വാ നീ മാരിവില്ലേ...
രാവിൻ ശീല മാറ്റി 
തൂവിരൽ തുമ്പാൽ ചായമേകുമോ...
ഉള്ളിൽ ഉള്ളം തുന്നിവച്ചു നമ്മൾ
തമ്മിൽ തമ്മിൽ നെയ്തെടുത്തു ജീവിതം..
മെല്ലെ...മെല്ലെ....

ഈ.... കായലാഴം കണ്ടു ഞാൻ 

നിൻ കണ്ണിനുള്ളിൽ...
ഈറൻ കാറ്റിനീണം
ഞാനറിഞ്ഞു നിൻ ശ്വാസ താളമായ്...
ഓരോ നോവും പെയ്തൊഴിഞ്ഞു താനെ.
ഇന്നെൻ മുന്നിൽ തൂവെളിച്ചമായ്
വാ....മിന്നി മിന്നീ..

കാതങ്ങൾ കിനാവിൽ പറന്നേ..

മോഹങ്ങൾ നിലാവായ്‌ പൊഴിഞ്ഞേ...
കാലത്തിൻ ചുരങ്ങൾ കടന്നേ...
തേനൂറും ദിനങ്ങൾ വരുന്നേ...
കുഞ്ഞുകൂട്ടിൽ... മഞ്ഞുതൂകാൻ
വാ... മേഘമേ നീ...



Saturday, May 9, 2020

Vaarthinkalee | Kali Malayalam Movie Song |Malayalam Song Lyrics|Malayalam Evergreen Songs



Movie - Kali
Song - Vaarthinkalee
Singer- Divya S. Menon
Music - Gopi Sundar
Lyrics- B K Harinarayanan


വാർത്തിങ്കളെ നിൻ ചാരെ...
നീലാംമ്പലായ് ഞാൻ വന്നേ..
തന്നത്താനെ നിന്നിൽ ചേരും....
പുഞ്ചിരി തൂവെണ്ണിലാവോ...
അഴകേ ഇനി നിൻ ചിരികൾ പൊഴിയൂ പതിയെ...
അരികെ ഇവൾ നിൻ തണലായ് നിഴലായ്‌ കഴിയേ..
മാരിക്കാറെ നീ വന്നീടല്ലേ ഇന്ന് വാനിൻ മേലെ..
തിങ്കൾ ചാരെ മെല്ലെ വന്നു മേഘ ചില്ലെറിഞ്ഞതാരെ...
കനവേറും കണ്ണിൽ തൂവും ചിരിയാൽ പുൽകീടും നേരം..
നിനവില്ലെന്നോരോ രാവും പകലിൻ പൂവായ് മാറീടും...
പ്രിയനേ നിറയൂ നീയെൻ ഉള്ളിൽ അകലെ...
മറയല്ലെ എൻ സന്ധ്യെ...

തന്നത്താനെ നിന്നിൽ ചേരും
പുഞ്ചിരി തൂവെണ്ണിലാവോ...

ആരോ അരികെ...
മനസ്സിനകത്തു തൊടുന്ന നനുത്ത സംഗീതമെ..
താനെ നീ മെല്ലെ...
അതറിഞ്ഞു നിറഞ്ഞു ചിരിച്ചു ചിറകു വീശുന്നുവോ...
തേനഞ്ചും നെഞ്ചിൽ നീയെൻ ഈറൻ തൂമൊഴി കേൾക്കെ...
മഞ്ഞായി പെയ്യും നിൻ്റെ  ക്രോധം...
ഓ..ഈ ആമ്പൽ പൂവിൻ ജന്മം നിന്നുള്ളിൽ നിക്ഷിപ്തം...
മായല്ലേ എന്നും നീയെൻ തിങ്കളെ...

തന്നത്താനെ നിന്നിൽ ചേരും...
പുഞ്ചിരി തൂവെണ്ണിലാവോ...
അരികെ ഇവൾ നിൻ തണലായ് നിഴലായ്‌ കഴിയേ...
മാരിക്കാറെ നീ വന്നീടല്ലേ ഇന്നു വാനിൻ മേലെ...
തിങ്കൾ ചാരെ  മെല്ലെ വന്നു മേഘ ചില്ലെറിഞ്ഞതാരെ...
കനവേറും കണ്ണിൽ തൂവും ചിരിയാൽ പുൽകീടും നേരം...
നിനവില്ലെന്നോരോ രാവും പകലിൻ പൂവായ് മാറീടും...
പ്രിയനേ നിറയൂ നീ എൻ ഉള്ളിൽ അകലെ...
മറയല്ലെ എൻ സന്ധ്യെ...

Melle Melle Mukhapadam Song Lyrics| മെല്ലെ മെല്ലെ മുഖപടം | Malayalam evergreen songs| Malayalam Old Song Lyrics| Malayalam Melodies

സംഗീതം : ജോൺസൺ വരികൾ : ഒ എൻ വി കുറുപ്പ് പാടിയത്:  ജെ യേശുദാസ് രാഗം : ശുദ്ധധന്യാസി സിനിമ : ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം മെല്ലെ മെല്...