Wednesday, May 2, 2018

Akalumbol song lyrics | Mazhayath Malayalam movie | 2018

FIlm - Mazhayath - മഴയത്ത്
Song  - Akalumbol - അകലുമ്പോൾ

Music - Gopi Sundar
Lyrics -
Singer - Vijay Yesudas

അകലുമ്പോൾ അരികെയണയാൻ
കൊതിയേറും ഹൃദയ വഴിയിൽ
രാത്രി പെയ്ത നിനവോ
നനയുമൊരു ശോക രാഗ മലരോ
പെയ്തൊഴിഞ്ഞ വഴിയിൽ
കുറുകുമൊരു മഴനിലാ കിളിയേ
ഇതുവഴി നീ വരുന്നനാൾ
തളിരണിയും കിനാവുകൾ
നറുമലരിൻ ദലങ്ങളിൽ
സ്‌മൃതി ശലഭങ്ങൾ പാറിടും
മധുരമൊഴികൾ കേൾക്കുവാനീ
വഴിമരങ്ങൾ കാതോർക്കും

കാറ്റിലാടും പൂമരത്തിൽ
ഏകയായ് നീ പാടുമ്പോൾ
ഓർമപൂക്കും പൂനിലാവിൽ
കൂടു തേടി അലയുമ്പോൾ
അകലെയേതോ അറിയാ പടവിൽ 
നിറയുമിരുളിൽ മിഴിപൂട്ടി
മൊഴിലിയിലേതോ നോവിൻ  നനവായ്
നിറയുമോർമ്മയിൽ ആലിയരുതേ...

അകലുമ്പോൾ അരികെയണയാൻ
കൊതിയേറും ഹൃദയ വഴിയിൽ
രാത്രി പെയ്ത നിനവോ
നനയുമൊരു ശോക രാഗ മലരോ
പെയ്തൊഴിഞ്ഞ വഴിയിൽ
കുറുകുമൊരു മഴനിലാ കിളിയേ
ഇതുവഴി നീ വരുന്നനാൾ
തളിരണിയും കിനാവുകൾ
നറുമലരിൻ ദലങ്ങളിൽ
സ്‌മൃതി ശലഭങ്ങൾ പാറിടും
മധുരമൊഴികൾ കേൾക്കുവാനീ...
വഴിമരങ്ങൾ കാതോർക്കും....
ഓ ......ഓ ......ഓ .....ഓ .....ഓ ....

No comments:

Post a Comment

Puthu Mazha | പുതുമഴ | Sarvam Maya | Malayalam new songs lyrics | Malayalam sogs lyrics

പുതുമഴ വീണ പോലൊരാൾ.. അരികിലിരുന്ന രാത്രിയിൽ..  ഹൃദയമൊരേ നിലാ നദി..  ചിറകുകൾ മെല്ലെ നീർത്തിതാ.. ചിരിമണി മാല കോർത്തിതാ.. നിറയുകയായ് മനം സ്വയം....