Posts

Showing posts from May, 2018

Aaro Varunnathai song lyrics | Mazhayathu malayalam movie song lyrics | 2018

Image
Film - Mazhayathu -  മഴയത്ത് Song -Aaro Varunnathai -  ആരോ വരുന്നതായ് Music - Gopi Sundar Singer - Divya S Menon ആരോ വരുന്നതായ് തോന്നിയനേരം താനേ മറന്നുപോയ് ഞാൻ ..........( 2 ) കാതോർത്തിരുന്നാൽ കേൾക്കാതെ കേൾക്കാം നിന്റെ കാലൊച്ചകൾ അറിയാതകലെ.......... മറയും കനവായ്..... ആരോ വരുന്നതായ് തോന്നിയനേരം താനേ മറന്നുപോയ് ഞാൻ..... മിഴികൾ നനയും..  പരിഭവ മൊഴികളിലൊരു തേങ്ങൾപോലെ നിന്നുപോയ് ഞാനിന്നേകയായ് ... വിരഹമഴയിൽ ഹൃദയം എഴുതുമൊരു കവിതപോലെ കേൾക്കുമോനീയെൻ നോവുകൾ.. അകലെയോ അരികിലോ എവിടെനാമറിയുമോ.... ആരോ വരുന്നതായ് തോന്നിയനേരം താനേ മറന്നുപോയ് ഞാൻ..... ഏതുവഴിയേ നടന്നാലുമേതോ... ഓർമ്മ തിരികേ വിളിക്കും... മറയുമോ അരികെ വരാൻ..... പ്രാണന്റെ നിഴലായ് ചേർന്നു നിൽക്കാൻ.... ആരോ വരുന്നതായ് തോന്നിയനേരം താനേ മറന്നുപോയ് ഞാൻ.....( 2 ) കാതോർത്തിരുന്നാൽ കേൾക്കാതെ കേൾക്കാം... നിന്റെ കാലൊച്ചകൾ...... അറിയാതകലെ......... മറയും കനവായ്.....

Akalumbol song lyrics | Mazhayath Malayalam movie | 2018

Image
FIlm - Mazhayath -  മഴയത്ത് Song  - Akalumbol -  അകലുമ്പോൾ Music - Gopi Sundar Lyrics - Singer - Vijay Yesudas അകലുമ്പോൾ അരികെയണയാൻ കൊതിയേറും ഹൃദയ വഴിയിൽ രാത്രി പെയ്ത നിനവോ നനയുമൊരു ശോക രാഗ മലരോ പെയ്തൊഴിഞ്ഞ വഴിയിൽ കുറുകുമൊരു മഴനിലാ കിളിയേ ഇതുവഴി നീ വരുന്നനാൾ തളിരണിയും കിനാവുകൾ നറുമലരിൻ ദലങ്ങളിൽ സ്‌മൃതി ശലഭങ്ങൾ പാറിടും മധുരമൊഴികൾ കേൾക്കുവാനീ വഴിമരങ്ങൾ കാതോർക്കും കാറ്റിലാടും പൂമരത്തിൽ ഏകയായ് നീ പാടുമ്പോൾ ഓർമപൂക്കും പൂനിലാവിൽ കൂടു തേടി അലയുമ്പോൾ അകലെയേതോ അറിയാ പടവിൽ  നിറയുമിരുളിൽ മിഴിപൂട്ടി മൊഴിലിയിലേതോ നോവിൻ  നനവായ് നിറയുമോർമ്മയിൽ ആലിയരുതേ... അകലുമ്പോൾ അരികെയണയാൻ കൊതിയേറും ഹൃദയ വഴിയിൽ രാത്രി പെയ്ത നിനവോ നനയുമൊരു ശോക രാഗ മലരോ പെയ്തൊഴിഞ്ഞ വഴിയിൽ കുറുകുമൊരു മഴനിലാ കിളിയേ ഇതുവഴി നീ വരുന്നനാൾ തളിരണിയും കിനാവുകൾ നറുമലരിൻ ദലങ്ങളിൽ സ്‌മൃതി ശലഭങ്ങൾ പാറിടും മധുരമൊഴികൾ കേൾക്കുവാനീ... വഴിമരങ്ങൾ കാതോർക്കും.... ഓ ......ഓ ......ഓ .....ഓ .....ഓ ....