Thursday, January 15, 2026

Puthu Mazha | പുതുമഴ | Sarvam Maya | Malayalam new songs lyrics | Malayalam sogs lyrics

പുതുമഴ വീണ പോലൊരാൾ..

അരികിലിരുന്ന രാത്രിയിൽ.. 

ഹൃദയമൊരേ നിലാ നദി.. 

ചിറകുകൾ മെല്ലെ നീർത്തിതാ..

ചിരിമണി മാല കോർത്തിതാ..

നിറയുകയായ് മനം സ്വയം.. 

വാ പോയിടാം കാണാത്ത ദൂരങ്ങളിൽ.. 

രണ്ടോമൽ ചായം തൊടും മേഘമായ് ..

പുതിയൊരു പുലരിയിൽ.. 

ചേക്കേറിടാം മഞ്ഞാർന്ന പൂക്കൊമ്പിലായ്‌.. 

നോവോർമ്മ മാഞ്ഞീടുവാൻ ശ്വാസമായ്.. 

...........................................................................

ഏതൊരു വാനമൊഴിഞ്ഞേ.. 

വീണൊരു താരകമീ ഞാൻ.. 

തിരയേണ്ടതാരെ വീണ്ടും.. 

പാദകളറിയാതിന്നും ..

കൂടണയാനൊരു മോഹം..

നനവായ് നിന്നെ കണ്ണിൽ.. 

തിരക്കിലും തിരക്കുവാൻ അടുത്തൊരാളില്ലേ..

ഈ തരിമ്പിലും കുറുമ്പിലും ചിരിച്ചിരുന്നില്ലേ..

നീ ഊഞ്ഞാലുപോൽ കൈകൾ നീർത്തീടുമോ.. 

ഞാനാടുവാൻ പോന്നിടാം.. 

....................................................................................

പുതുമഴ വീണ പോലൊരാൾ..

അരികിലിരുന്ന രാത്രിയിൽ  ..

ഹൃദയമൊരേ നിലാ നദി ..

ചിറകുകൾ മെല്ലെ നീർത്തിതാ..

ചിരിമണി മാല കോർത്തിതാ..

നിറയുകയായ് മനം സ്വയം ..

Singer: ശക്തിശ്രീ  ഗോപാലൻ   

Composer: ജസ്റ്റിൻ  പ്രഭാകരൻ 

Lyrics: മനു  മൻജിത് 

Album: സർവം  മായ

Friday, November 4, 2022

Melle Melle Mukhapadam Song Lyrics| മെല്ലെ മെല്ലെ മുഖപടം | Malayalam evergreen songs| Malayalam Old Song Lyrics| Malayalam Melodies

മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി..
അല്ലിയാമ്പൽ പൂവിനെ തൊട്ടുണർത്തി..
ഒരു കുടന്ന നിലാവിൻ്റെ കുളിരു കോരി..
നെറുകയിൽ അരുമയായ് കുടഞ്ഞതാരോ..
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി..

ഇടയൻ്റെ ഹൃദയത്തിൽ നിറഞ്ഞൊരീണം..
ഒരു മുളം തണ്ടിലൂടൊഴുകി വന്നു..

ഇടയൻ്റെ ഹൃദയത്തിൻ നിറഞ്ഞൊരീണം..
ഒരു മുളം തണ്ടിലൂടൊഴുകി വന്നു..
ആയർ പെൺ കിടാവെ നിൻ പാൽകുടം
തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞു...
ആയിരം തുമ്പപ്പൂവായ് വിരിഞ്ഞു...

മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി...

ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങു വെട്ടം...
കിളി വാതിൽ പഴുതിലൂടൊഴുകി വന്നു...

ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങു വെട്ടം...
കിളി വാതിൽ പഴുതിലൂടൊഴുകി വന്നു...
ആരാരുമറിയാത്ത ഒരാത്മാവിൻ തുടിപ്പു-
പോലാലോലം ആനന്ദ നൃത്തമാർന്നു...
ആലോലം ആനന്ദ നൃത്തമാർന്നു...

മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി...
അല്ലിയാമ്പൽ പൂവിനെ തൊട്ടുണർത്തി...
ഒരു കുടന്ന നിലാവിൻ്റെ കുളിരു കോരി...
നെറുകയിൽ അരുമയായ് കുടഞ്ഞതാരോ...


സംഗീതം : ജോൺസൺ
വരികൾ : ഒ എൻ വി കുറുപ്പ്
പാടിയത്:  ജെ യേശുദാസ്
രാഗം : ശുദ്ധധന്യാസി
സിനിമ : ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം

Puthu Mazha | പുതുമഴ | Sarvam Maya | Malayalam new songs lyrics | Malayalam sogs lyrics

പുതുമഴ വീണ പോലൊരാൾ.. അരികിലിരുന്ന രാത്രിയിൽ..  ഹൃദയമൊരേ നിലാ നദി..  ചിറകുകൾ മെല്ലെ നീർത്തിതാ.. ചിരിമണി മാല കോർത്തിതാ.. നിറയുകയായ് മനം സ്വയം....